മമ്മൂട്ടി ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് മുടങ്ങി; ഇപ്പോള്‍ നായകര്‍ പൃഥ്വിയും ശ്രീനിവാസനും

മമ്മൂട്ടി ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് മുടങ്ങി; ഇപ്പോള്‍ നായകര്‍ പൃഥ്വിയും ശ്രീനിവാസനും

0

ജീന്‍ പോള്‍ ലാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പദ്ധതിയിട്ട ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. ഇതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചില പ്രശ്‌നങ്ങള്‍ കാരണം പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ ലാല്‍ അതേപേരില്‍ ഒരു ചിത്രം ഒരുക്കുന്നു. എന്നാല്‍ ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രവുമായി ഇതിന് ബന്ധമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈറ്റിന്റെ റിലീസ് ഡേറ്റ് ടീസറും ഒഫിഷ്യല്‍ ട്രെയ്‌ലറും പുറത്ത്

സച്ചിയാണ് പുതിയ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. പൃഥ്വിരാജും ശ്രീനിവാസനും മുഖ്യ വേഷങ്ങളിലെത്തും. ആദ്യമായാണ് ലാലിന്റെ സംവിധാനത്തില്‍ പൃഥ്വി നായകനാകുന്നത്. സെല്ലുലോയ്ഡിനു ശേഷം ആദ്യമായാണ് പൃഥ്വിയും ശ്രീനിവാസനും മുഖ്യവേഷങ്ങളില്‍ ഒന്നിക്കുന്നത്. ലാല്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പൃഥ്വിരാജ് ചിത്രം ആരംഭിക്കുകയുള്ളൂ.

സെറ്റില്‍ ഒറ്റപ്പെട്ടുപോകുന്നതായി ഷീല; പുതുമുഖങ്ങള്‍ അവഗണിക്കുന്നു

NO COMMENTS

Leave a Reply