തന്നെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന് സണ്ണി ലിയോണ്‍
മുന്‍പോണ്‍ താരവും ഇപ്പോള്‍ ബോളിവുഡില്‍ സജീവ സാന്നിധ്യവുമായ സണ്ണിലിയോണിന്റെ ജീവിത കഥയെ ആസ്പദമാക്കി തയാറാക്കപ്പെട്ട മോസ്റ്റ്‌ലി സണ്ണിയെന്ന ഡോക്യുമെന്ററിക്കെതിരേ താരം തന്നെ രംഗത്ത്. തന്റെ ജീവിതത്തോട് നീതി പുലര്‍ത്താത്ത ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സണ്ണി ലിയോണ്‍ ആവശ്യപ്പെടുന്നത്. മറ്റൊരാളുടെ കണ്ണിലൂടെ തന്നെ ചിത്രീകരിക്കുമ്പോഴുള്ള പ്രശ്‌നങ്ങളാണ് ഡോക്യുമെന്ററിക്കുള്ളത്. മറ്റാരും തന്റെ കഥ പറഞ്ഞാല്‍ ശരിയാകില്ലെന്നും താരം പറയുന്നു.
ഡോക്യുമെന്ററി എല്ലാ പ്രായക്കാര്‍ക്കും കാണാനാകുന്ന തരത്തിലല്ല തയാറാക്കപ്പെട്ടിട്ടുള്ളതെന്നും സണ്ണി ലിയോണ്‍ പറയുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കണമെന്ന് സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടിട്ടുള്ളതായി സംവിധായകന്‍ ദീപക് മേത്ത പറയുന്നു.