ഞണ്ടുകളുടെ നാട്ടിലെ ഇടവേളയില്‍ നിവിന്‍ ആദ്യമായി ഡബിള്‍ റോളില്‍
പ്രേമത്തില്‍ മേരിയുടെ സുഹൃത്തിന്റെ വേഷം കൈകാര്യം ചെയ്ത അല്‍ത്താഫ് സംവിധായകനാകുന്ന ഞണ്ടുകളുടെ നാട്ടിലെ ഇടവേളയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നിവിന്‍ പോളി ഇരട്ടവേഷത്തില്‍ എത്തുന്നു എന്നാണ് ലഭിക്കുന്ന സൂചനകള്‍. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തേ ആക്ഷന്‍ ഹീറോ ബിജു നിര്‍മിച്ചതും നിവിന്‍ പോളി ആയിരുന്നു. ഒരു കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അഹാന കൃഷ്ണകുമാറാണ് നായിക