സൗഹൃദം വിവാഹത്തിലേക്ക് എത്തിയതെങ്ങനെ? ശാലു മേനോന്‍ പറയുന്നു
സീരിയല്‍ താരവും നര്‍ത്തകിയുമായ ശാലു മേനോന്റെയും സീരിയല്‍ നടനായ സജി ജി നായരുടെയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. 11 വര്‍ഷത്തെ സൗഹൃദമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്ന് ഇരുവരും പറയുന്നു. പ്രണയം എന്ന നിലയ്ക്ക് ഉണ്ടായിരുന്നില്ല. ചെറിയ ഒരിഷ്ടം മനസില്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും അത് സൂചിപ്പിച്ചിട്ടില്ല. വീട്ടുകാര്‍ ആലോചിച്ച് വിവാഹത്തില്‍ എത്തുകയായിരുന്നുവെന്ന് സജി പറയുന്നു.
ജീവിതത്തില്‍ ഇതുവരെ സ്‌നേഹിച്ച സ്ത്രീ ശാലു മാത്രമാണെന്നാണ് സജി പറയുന്നത്. സീരിയലുകളില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് സൗഹൃദം ആരംഭിച്ചത്. ഇടയ്ക്ക് അകന്നു. പിന്നീട് വീണ്ടും അടുക്കുകയായിരുന്നു. വീട്ടില്‍ സ്ത്രീകള്‍ മാത്രമുള്ളതിനാല്‍ എല്ലാവരെയും കരുതലോടെ കാണുന്ന ഒരാളെ കിട്ടിയാല്‍ മാത്രമേ വിവാഹം കഴിക്കൂവെന്നായിരുന്നു തന്റെ നിലപാടെന്ന് ശാലു മേനോന്‍ പറയുന്നു