Authors Posts by admin

admin

1442 POSTS 0 COMMENTS

0
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ പ്രണവ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനു മുമ്പ് തന്നെ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും പ്രണവിനെ തേടി മികച്ച പ്രൊജക്റ്റുകള്‍ എത്തിയിരുന്നു. ഇതില്‍ സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴില്‍ പ്രണവ് അരങ്ങേറുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം പ്രണവ് ഉപേക്ഷിച്ചെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജീത്തു ജോസഫ് ചിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മറ്റ് പ്രൊജക്റ്റുകള്‍ അതിനു ശേഷം മാത്രമേ ഏറ്റെടുക്കാനാകൂവെന്നും പ്രണവ് സൗന്ദര്യയെ അറിയിച്ചുവെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ധനുഷ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മറ്റൊരു പുതുമുഖത്തെ അവതരിപ്പിക്കാനാണ് ഇപ്പോള്‍ സൗന്ദര്യ ശ്രമിക്കുന്നത്.

 

0
തെന്നിന്ത്യന്‍ താര സുന്ദരി നയന്‍ താരയും സംവിധായകന്‍ വിഘ്‌നേശ് ശിവയും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി വിവാഹത്തിലേക്ക്  നീങ്ങാനാണേ്രത നയന്‍സ് പദ്ധതിയിടുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു നിഷേധിക്കാതെ സമ്മതിക്കുന്ന തരത്തിലാണ് ഇരുവരും പ്രതികരിച്ചിരുന്നത്. വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍സ് ആയിരുന്നു നായിക. കഴിഞ്ഞ തിരുവോണ ദിനത്തില്‍ വിഘ്‌നേശിനൊപ്പം കസവുടുത്തു നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് നയന്‍താര ആശംസകള്‍ നേര്‍ന്നത്.

0
വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ വിസ്മയ ചിത്രം പുലിമുരുകന്‍ ഓള്‍ ഇന്ത്യാ കളക്ഷന്‍ 60 കോടി പിന്നിട്ട് മുന്നേറുന്നു. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ സ്വന്തമാക്കിയ സിനിമ ഇപ്പോള്‍ മറ്റ് സെന്ററുകളിലും മികച്ച ബിസിനസാണ് നടത്തുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ്, സാറ്റലൈറ്റ് അവകാശങ്ങളും വന്‍ തുകയ്ക്കാണ് വിറ്റുപോയത്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമെന്ന റെക്കോഡും അധികം വൈകാതെ പുലിമുരുകന്‍ സ്വന്തമാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബിജു മേനോന്റെ സ്വര്‍ണക്കടുവ; ട്രെയ്‌ലര്‍ കാണാം

0
ബിജുമേനോനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന സ്വര്‍ണക്കടുവയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇന്നസെന്റും പ്രധാന വേഷത്തിലുണ്ട്. ഇനിയ, പൂജിത എന്നിവരാണ് നായികമാര്‍. ബാബു ജനാര്‍ദ്ധനന്റേതാണ് തിരക്കഥ. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജി ഉമ്മനാണ് ചിത്രം നിര്‍മിക്കുന്നു.

0
അനുരാഗ കരിക്കിന്‍ വെള്ളം ഹിറ്റായിരുന്നില്ലെങ്കില്‍ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനു പോലും ആലോചിച്ചിട്ടുണ്ടെന്ന് ആസിഫ് അലി. ആ ചിത്രവും പിന്നീടു വന്ന കവി ഉദ്ദേശിച്ചത് എന്ന ചിത്രവും മികച്ച അഭിപ്രായം നേടുമ്പോള്‍ ജീവിതം കലങ്ങി തെളിയുന്നതായി തോന്നുന്നുവെന്ന് മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ആസിഫലി പറയുന്നു. തന്റെ ഇമേജുകള്‍ തിരുത്തണം എന്നു കരുതിയാണ് അനുരാഗ കരിക്കിന്‍വെള്ളത്തില്‍ അഭിനയിച്ചത്. എവിടെയാണു പിഴച്ചുപോകുന്നത് എന്നറിയാതെ ഏറെ ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഉറക്കത്തില്‍ നിന്നെണീറ്റ് മിണ്ടാതിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ പരാജയ കാലത്ത് പലരും വേട്ടയാടി. കുടുംബത്തെ പോലും ആക്ഷേപിക്കുന്ന തരത്തില്‍ പലരും പോസ്റ്റുകള്‍ ഇട്ടു. നിവൃത്തിയില്ലാതെ ചില ഘട്ടങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. സാധാരണ മനുഷ്യന്‍ എന്ന നിലയ്ക്ക് തനിക്ക് തെറ്റുകള്‍ പറ്റാമെന്നും ആസിഫലി പറയുന്നു. മുമ്പ് വേണ്ട സമയത്ത് ഫോണ്‍ എടുക്കാത്തതു കൊണ്ടും തിരിച്ചുവിളിക്കാന്‍ വിട്ടുപോയതുകൊണ്ടും ചില വേഷങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഭാര്യ സമ ഇക്കാര്യങ്ങളെല്ലാം കരുതലോടെ ഓര്‍മിപ്പിക്കുന്നുണ്ട്. പലപ്പോഴും കഥയിലെ ആകര്‍ഷകമായ ഒരുകാര്യം കേട്ട് ഏറ്റെടുത്ത് ഷൂട്ടിംഗിനു പോകുമ്പോള്‍ പ്രതീക്ഷിച്ചതല്ല ലഭിച്ചിട്ടുള്ളതെന്നും പിന്നീട് തിരുത്താന്‍ പോകാറില്ലെന്നും താരം വ്യക്തമാക്കി. തൃശിവപേരൂര്‍ ക്ലിപ്തം, അഡ്വഞ്ചേഴ്‌സ് ഓഫ് കട്ടപ്പന, ഹണീബി 2 എന്നിവയാണ് ആസിഫലിയുടെ ഇനി വരുന്ന സിനിമകള്‍.

പ്രതിഫലം 3.5 കോടിയിലെത്തിച്ച് മോഹന്‍ലാല്‍

0
പുലി മുരുകനും ഒപ്പവും നേടിയ വന്‍ വിജയവും ജനതാഗാരേജിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ നേടിയ സ്വീകാര്യതയും മോഹന്‍ലാലിന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട് ഇപ്പോള്‍ മൂന്നു കോടിക്കു മുകളിലാണ് താരത്തിന്റെ പ്രതിഫലം. 3.5 കോടി വരെ താരം പുതിയ ചിത്രങ്ങള്‍ക്ക് വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ലാല്‍ തെലുങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നുവെന്ന് സൂചനകളുണ്ട്. അവിടെ ഇന്‍ഡസ്ട്രിയുടെ വലുപ്പത്തിനനുസരിച്ച് ഇതിലും വലിയ പ്രതിഫലമാണ് താരം വാങ്ങുന്നത്.

0

തിയറ്ററുകളില്‍ ഓടി നേടുന്ന കളക്ഷന്റെ കാര്യത്തില്‍ മാത്രമല്ല സാറ്റലൈറ്റ് അവകാശത്തിന്റെ കാര്യത്തിലും പുലിമുരുകന്‍ ചരിത്രം രചിക്കുകയാണ്. ഏഷ്യാനെറ്റാണ് വൈശാഖ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ സംപ്രേഷണാവകാശം നേടിയെടുത്തത്. എത്ര തുകയ്ക്കാണ് അവകാശം നല്‍കുന്നത് എന്ന് ഇപ്പോള്‍ പറയാനാകില്ല. മലയാള സിനിമയില്‍ ഇന്നുവരെയില്ലാത്ത തരം കരാറാണ് സാറ്റലൈറ്റ് റൈറ്റിനായി തയാറാക്കിയത്.

ഹൈലി റൊമാന്റിക്കായി ഐശ്വര്യയും രണ്‍ബീറും- പ്രൊമോ വീഡിയോ കാണാം

 പുലിമുരുകന്‍ തിയറ്ററുകളില്‍ ഓടുന്ന ദിവസം അനുസരിച്ച് ചാനല്‍ നല്‍കേണ്ട തുകയും വര്‍ധിക്കും. ഇത്ര ദിവസം ഓടിയാല്‍ ഒരുതുക, അതിനു മുകളില്‍ ഇത്ര ദിവസം ഓടിയാല്‍ ഒരു തുക എന്ന നിലയ്ക്കാണ് കരാര്‍. അതിനാല്‍ പുലിമുരുകന്‍ റിലീസ് സെന്ററുകള്‍ വിടുമ്പോള്‍ മാത്രമേ ആ റെക്കോഡ് തുക എത്രയെന്ന് അറിയാനാകൂ.

ഹൈലി റൊമാന്റിക്കായി ഐശ്വര്യയും രണ്‍ബീറും- പ്രൊമോ വീഡിയോ കാണാം

0

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യേ ദില്‍ ഹേ മുശ്കില്‍ ന്റെ ഒരു പ്രൊമോ വീഡിയോ കൂടി പുറത്തിറങ്ങി. ഐശ്വര്യ റായ്- രണ്‍ബിര്‍ കപൂര്‍ ജോഡിയുടെ ഹോട്ട് റൊമാന്റിക് രംഗങ്ങളുടെ പേരില്‍ ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയും പ്രണയ രംഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്.

രണ്‍വീറും ദീപികയും വേര്‍പിരിയുന്നു?

0
ബോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രണയ ജോഡികളായ രണ്‍വീര്‍ സിംഗും ദീപിക പദുകോണും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് മാധ്യമങ്ങളോട് തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും തങ്ങളുടെ പെരുമാറ്റത്തിലൂടെ അടുപ്പം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി ഇരുവരുടെയും ബന്ധം സുഖകരമായിട്ടല്ലെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ പറയുന്നത്. ദീപികയുടെ കരിയറിനെ കുറിച്ച് താന്‍ പുലര്‍ത്തുന്ന താല്‍പ്പര്യവും ആവേശവുമൊന്നും തിരികെ ലഭിക്കുന്നില്ലെന്നാണത്രേ രണ്‍വീറിന്റെ പരാതി. 
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും അടുക്കുന്നത്. പിന്നീട് പല സ്ഥലങ്ങളിലും ഇരുവരെയും ഒന്നിച്ച് മാധ്യമങ്ങള്‍ കണ്ടെത്തി. ഇരുവരും വിവാഹത്തിലേക്കു നീങ്ങുകയാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഉടനെയൊന്നും താന്‍ വിവാഹം കഴിക്കാന്‍ പോകുന്നില്ലെന്ന് അപ്പോള്‍ തന്നെ ദീപിക പ്രതികരിച്ചിരുന്നു.

പൃഥ്വിയുടെ കോച്ചായി മോഹന്‍ലാല്‍? പ്രിയദര്‍ശന്‍ ഒരുങ്ങുന്നത് സ്‌പോര്‍ട്‌സ് സിനിമയ്ക്ക്

0
പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ ഒപ്പം 50 കോടി പിന്നിട്ടിട്ടും പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ശ്രീനിവാസന്‍ എഴുതുമെന്നായിരുന്നു റിപ്പോര്‍ട്ട്.

 

മറ്റൊരു സ്‌പോര്‍ട്‌സ് സിനിമയും തന്റെ മനസിലുണ്ടെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. ശ്രീലങ്കയിലായിരിക്കും ഈ ചിത്രത്തിന്റെപ്രധാന ലൊക്കേഷനെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ താല്‍പ്പര്യമുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തുന്നു. പ്രിയദര്‍ശന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങള്‍ ആകും എന്നാണ് വിവരം. പൃഥ്വിയുടെ കോച്ചിന്റെ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമെന്നാണ് പുതിയ വിവരം. 1970 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തിലൂടെ പറയുന്ന കഥയില്‍ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചാല്‍ ഈ താരങ്ങളുടെ വെള്ളിത്തിരയിലെ ആദ്യ സംഗമമാരകും അത്.