ചിലര്‍ വേട്ടയാടി; സിനിമ നിര്‍ത്തുന്നതിന് ആലോചിച്ചു: ആസിഫലി
അനുരാഗ കരിക്കിന്‍ വെള്ളം ഹിറ്റായിരുന്നില്ലെങ്കില്‍ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനു പോലും ആലോചിച്ചിട്ടുണ്ടെന്ന് ആസിഫ് അലി. ആ ചിത്രവും പിന്നീടു വന്ന കവി ഉദ്ദേശിച്ചത് എന്ന ചിത്രവും മികച്ച അഭിപ്രായം നേടുമ്പോള്‍ ജീവിതം കലങ്ങി തെളിയുന്നതായി തോന്നുന്നുവെന്ന് മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ആസിഫലി പറയുന്നു. തന്റെ ഇമേജുകള്‍ തിരുത്തണം എന്നു കരുതിയാണ് അനുരാഗ കരിക്കിന്‍വെള്ളത്തില്‍ അഭിനയിച്ചത്. എവിടെയാണു പിഴച്ചുപോകുന്നത് എന്നറിയാതെ ഏറെ ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഉറക്കത്തില്‍ നിന്നെണീറ്റ് മിണ്ടാതിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ പരാജയ കാലത്ത് പലരും വേട്ടയാടി. കുടുംബത്തെ പോലും ആക്ഷേപിക്കുന്ന തരത്തില്‍ പലരും പോസ്റ്റുകള്‍ ഇട്ടു. നിവൃത്തിയില്ലാതെ ചില ഘട്ടങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. സാധാരണ മനുഷ്യന്‍ എന്ന നിലയ്ക്ക് തനിക്ക് തെറ്റുകള്‍ പറ്റാമെന്നും ആസിഫലി പറയുന്നു. മുമ്പ് വേണ്ട സമയത്ത് ഫോണ്‍ എടുക്കാത്തതു കൊണ്ടും തിരിച്ചുവിളിക്കാന്‍ വിട്ടുപോയതുകൊണ്ടും ചില വേഷങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഭാര്യ സമ ഇക്കാര്യങ്ങളെല്ലാം കരുതലോടെ ഓര്‍മിപ്പിക്കുന്നുണ്ട്. പലപ്പോഴും കഥയിലെ ആകര്‍ഷകമായ ഒരുകാര്യം കേട്ട് ഏറ്റെടുത്ത് ഷൂട്ടിംഗിനു പോകുമ്പോള്‍ പ്രതീക്ഷിച്ചതല്ല ലഭിച്ചിട്ടുള്ളതെന്നും പിന്നീട് തിരുത്താന്‍ പോകാറില്ലെന്നും താരം വ്യക്തമാക്കി. തൃശിവപേരൂര്‍ ക്ലിപ്തം, അഡ്വഞ്ചേഴ്‌സ് ഓഫ് കട്ടപ്പന, ഹണീബി 2 എന്നിവയാണ് ആസിഫലിയുടെ ഇനി വരുന്ന സിനിമകള്‍.
loading...