മമ്മൂട്ടിയുടെ കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല; മധുപാല്‍ വ്യക്തമാക്കുന്നു

മമ്മൂട്ടിയുടെ കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല; മധുപാല്‍ വ്യക്തമാക്കുന്നു

0
മഹാഭാരതത്തില്‍ കര്‍ണന്റെ ജീവിതം അടിസ്ഥാനമാക്കി പി. ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്‍മാറിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അവാസ്തവമാണെന്നും തങ്ങളുടെ സ്വപ്‌ന പദ്ധതിയാണ് ഇതെന്നും ശ്രീകുമാറും മധുപാലും വ്യക്തമാക്കി. ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി വന്‍ മുടക്കുമുതലില്‍ നിര്‍മിക്കുന്ന കര്‍ണനുമായി അനാവശ്യമായ താരതമ്യങ്ങള്‍ക്കിടയാക്കും എന്നു ചൂണ്ടിക്കാട്ടി മമ്മൂട്ടി ചിത്രത്തില്‍ നിന്നു പിന്‍മാറിയെന്നാണ് വാര്‍ത്തകള്‍ പരന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടാകാത്തതും മമ്മൂട്ടി ചിത്രത്തെ കുറിച്ച് പരസ്യമായി എവിടെയും പറയാതിരിക്കുന്നതുമാണ് അഭ്യൂഹങ്ങള്‍ക്കിട നല്‍കിയത്. 

 

ചിത്രത്തിന്റെ തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും അടുത്ത വര്‍ഷത്തില്‍ ചിത്രീകരണം നടത്താനാകുമെന്നും മധുപാല്‍ വ്യക്തമാക്കി.
loading...

SIMILAR ARTICLES

കട്ടപ്പനയിലെ ഋത്വിക് റോഷനെത്തുന്നത് നവംബര്‍ 11ന്

0

ഗൗതമിയുമായുള്ള വേര്‍പിരിയല്‍: ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനി പറയില്ലെന്നും കമലഹാസന്‍

0

NO COMMENTS

Leave a Reply