Gossips
Gossips from film industry
Gossips
ആഷും അഭിഷേകുംവിവാഹ മോചനവാര്‍ത്ത തള്ളിക്കളഞ്ഞു,സ്‌റ്റൈലായി

സാമന്തയുടെയും നാഗചൈതന്യയുടെയും എന്‍ഗേജ്‌മെന്റ് ജനുവരി 29ന്

0

തമിഴ്-തെലുങ്ക് സിനിമാ ലോകത്തെ താരം സാമന്തയും തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയുമായുള്ള വിവാഹനിശ്ചയും ജനുവരി 29ന് നടക്കും. വിവാഹം 2017ന്റെ അവസാനത്തോടെയേ ഉണ്ടാകൂവെന്നും ഇരുവരോടും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്നും സഹോദരന്‍ അഖിലിന്റെ വിവാഹമാണ് ആദ്യം ഉണ്ടാകുക എന്നുമാണ് നാഗ ചൈതന്യ വ്യക്തമാക്കിയിട്ടുള്ളത്. അടുത്തിടെ അഖിലിന്റെ വിവാഹ നിശ്ചയം അടുത്തിടെ ഉണ്ടായിരുന്നു. പ്രായത്തില്‍ മൂത്തതാണെങ്കിലും നാഗയുടെയും സാമന്തയുടെയും തിരക്കുകളാണ് എന്‍ഗേജ്‌മെന്റ് വൈകാന്‍ കാരണമായത്. മറ്റു താരദമ്പതികളില്‍ നിന്നു വ്യത്യസ്തമായി ഇരുവരും തങ്ങളുടെ പ്രണയം മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല.

0

 വിന്‍ഡീസ് ക്രിക്കറ്റ് താരം വെയ്ന്‍ ബ്രാവോയുമായി തെന്നിന്ത്യന്‍ താരം ശ്രേയയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ട് കാലം കുറച്ചായി. പ്രണയമാണെന്ന റിപ്പോര്‍ട്ട് വന്നിട്ട് കുറച്ചുകാലമായി. .മുംബെയിലുള്ള ഒരു പ്രശസ്ത ഹോട്ടലില്‍ ഒരുമിച്ച് ഇരുവരും എത്തിയ ചിത്രങ്ങള്‍ രണ്ട് മാസം മുന്‍പ് വൈറലായിരുന്നു.

 ശ്രേയയുടെ കുടുംബത്തില്‍ ഇരുവരുടെയും ബന്ധം പൊട്ടിത്തെറിയുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ട്.  കുടുംബത്തില്‍ നിന്നും വേറിട്ട് മുംബൈയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുടുംബത്തിലെ പ്രശ്നങ്ങള്‍ താരത്തിന്‍റെ കരിയറിനെയും ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ തമിഴിലെയും തെലുങ്കിലെയും മുന്‍നിര ചിത്രങ്ങള്‍ ശ്രേയയ്ക്ക് നഷ്ടമായിരുന്നു. ബ്രാവോയുമായി വിവാഹത്തിന് താരം ഒരുങ്ങുന്നു എന്ന വാര്‍ത്തകളും സജീവമാണ്.

0
2016ല്‍ ബോളിവുഡിനെയാകെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു ഋത്വിക് റോഷനും കങ്കണ റണൗത്തും തമ്മിലുണ്ടായത്. ഒരഭിമുഖത്തിനിടെ മുമ്പ് ഋത്വിക് റോഷനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കങ്കണ തുറന്നു പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത ഋത്വിക് വളരെ രൂക്ഷമായ ഭാഷയിലാണ് കങ്കണക്കെതിരേ പ്രതികരിച്ചത്. തുടര്‍ന്ന് കങ്കണയും വക്കീല്‍ നോട്ടീസ് അയച്ചു. ഇതിനു പിന്നാലെയാണ് കങ്കണ ഋത്വികിനയച്ച ഇമെയ്‌ലുകള്‍ വെളിപ്പെടുത്തപ്പെട്ടത്. ഋത്വികിന്റെ പേരിലുള്ള ഐഡിയില്‍ നിന്നാണ് ഇത് പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു ഋത്വികിന്റെ നിലപാട്. എന്നാല്‍ കത്തുകള്‍ വെളിപ്പെടുത്തപ്പെട്ടപ്പോള്‍ താന്‍ നഗ്നയാക്കപ്പെട്ടതു പോലെയാണ് അനുഭവപ്പെട്ടതെന്ന് കങ്കണ ഇപ്പോള്‍ വെളിപ്പെടുത്തുന്നു.
‘ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരാള്‍ക്ക് എഴുതുന്ന കത്തുകളില്‍ സ്വകാര്യായ പല കാര്യങ്ങളുമുണ്ടാകും. ഞാന്‍ അങ്ങനെയെഴുതിയ കാര്യങ്ങളാണ് അയാള്‍ ലോകത്തോട് മുഴുവന്‍ വെളിപ്പെടുത്തിയത്.
ലോകത്തിനു മുന്‍പില്‍ നഗ്‌നയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്. എത്രയോ രാത്രികള്‍ ഞാന്‍ പിന്നീട് കരഞ്ഞു തീര്‍ത്തു. ആളുകള്‍ എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി.
ഞാന്‍ എന്റെ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ പോലും ഞാന്‍ അവര്‍ക്കൊരു പരിഹാസപാത്രം മാത്രമാണ്’ കങ്കണ പറയുന്നു.

0

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ മരണത്തെക്കുറിച്ചും ഒട്ടേറേ അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്. എംജിആറുമായും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവുമായും ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഒട്ടേറേ കഥകള്‍ പ്രചരിക്കുന്നുണ്ട്. ജയലളിതയുടെ ജീവിതത്തില്‍ അവ്യക്തമായ ചില ഏടുകള്‍ ഉണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ അതു മുതലാക്കി വ്യാജ പ്രചാരണം നടത്തുകയാണ് ഇപ്പോള്‍ ചിലര്‍ ചെയ്യുന്നത്.

രഞ്ജിനിയും സന്തോഷ്പണ്ഡിറ്റും റിമിടോമിയും ഒരുമിച്ച്? വിഡിയോ കാണാം

ശോഭന്‍ ബാബുവില്‍ ജയലളിതയ്ക്ക് ഉണ്ടായ മകള്‍ എന്ന പേരില്‍ ജയലളിതയുടെ നേരിയ ഛായയുള്ള ഒരു യുവതിയുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അമേരിക്കയിലാണ് ഈ മകള്‍ എന്നും ഇതിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി. തന്റെ ബന്ധത്തിലുള്ള തിരുവന്തപുരം സ്വദേശി ദിവ്യ രാമനാഥന്റെതാണ് ആ ഫോട്ടോയെന്നാണ് ചിന്മയി വ്യക്തമാക്കിയത്. ഭര്‍ത്താവിനൊപ്പം ഓസ്‌ട്രേലിയയിലാണ് ദിവ്യ താമസിക്കുന്നത്. തന്റെ സഹോദരന്റെ ഭാര്യയാണിതെന്ന് വ്യക്തമാക്കി മൃദംഗ കലാകാരന്‍ ട്രിവാണ്ട്രം ബാലാജിയും രംഗത്തെത്തിയിട്ടുണ്ട്.

മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സെനിക ഉദ്യോഗസ്ഥര്‍

0

മോഹന്‍ലാലിന് ആദര സൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുത്തേക്കും. പദവിയുടെ ഭാഗമായ ചിട്ടകള്‍ പാലിക്കുന്നതില്‍ മോഹന്‍ലാല്‍ വീഴ്ച വരുത്തിയെന്നാണ് ചൂണ്ടിക്കാട്ടിയാണ് പദവി തിരിച്ചെടുക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തോട് സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
2010 ഡിസംബര്‍ ഒന്ന് മുതല്‍ 2011 ജനുവരി 15വരെ നടന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റെ പരസ്യത്തിലും അതിനു മുമ്പ് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിലും ലാല്‍ പട്ടാള യൂണിഫോമിലെത്തിയത് വിവാദമായിരുന്നു. തന്റെ സൈനിക പദവിയെ വാണിജ്യ ആവശ്യത്തിന് ലാല്‍ ദുരുപയോഗം ചെയ്‌തെന്നാണ് വിലയിരുത്തല്‍. ആനക്കൊമ്പ് കേസും ലാലിന് പ്രതികൂലമായിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ വിഷയത്തിലും ഡെല്‍ഹി ജെഎന്‍യു വിഷയത്തിലുമെല്ലാം ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ സൈനികരുടെ ത്യാഗത്തെ കുറിച്ച് ലാല്‍ ചേര്‍ത്തുവെച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ആഷും അഭിഷേകും വിവാഹ മോചന വാര്‍ത്ത തള്ളിക്കളഞ്ഞു, സ്‌റ്റൈലായി

0

കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് മാധ്യമ ലോകത്തെ വലിയ പ്രചാരണമായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യറായും വേര്‍പിരിയുന്നു എന്നത്. സാധാരണയായി ഇത്തരം വാര്‍ത്തകളോട് അതിവേഗത്തില്‍ ട്വിറ്ററില്‍ പ്രതികരിക്കാറുള്ള അഭിഷേക് മൗനത്തിലായതും പലര്‍ക്കും വാര്‍ത്ത നല്‍കാന്‍ പ്രചോദനമായി. യേ ദില്‍ ഹേ മുശ്കിലിനു ശേഷം ആഷ് തുടര്‍ച്ചയായി സിനിമകള്‍ ഏറ്റൈടുക്കുന്നുവെന്നതാണ് വിവാഹമോചനത്തിന് കാരണമായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.

ഓണ്‍ലൈന്‍ ആക്ഷേപങ്ങള്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങി ദിലീപും കാവ്യയും

യേ ദില്‍ ഹേ മുശ്കിലില്‍ രണ്‍ബിറുമൊത്തുള്ള രംഗങ്ങളുടെ പേരിലും ചിത്രത്തിനായി നടത്തിയ ഫോട്ടോഷൂട്ടിന്റെ പേരിലും ബച്ചന്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും ഐശ്വര്യ ആത്മഹത്യക്ക് ശ്രമിച്ചെന്നും വരെ അതിനുമുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം അപ്രസക്തമാക്കികൊണ്ട് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ 50 ജന്മദിനത്തിന് ആഷും അഭിയും ഒന്നിച്ച് എത്തി. അതും കിടിലന്‍ ഗെറ്റപ്പില്‍ കൈ കോര്‍ത്തു പിടിച്ച്.

0

ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തുവന്നയുടന്‍ അവര്‍ക്ക് ആശംസകള്‍ നേരുന്നതിനൊപ്പം നിരവധി അധിക്ഷേപങ്ങളും ഇരുവര്‍ക്കും നേരേ ഉയര്‍ന്നു. മഞ്ജുവാര്യരുമൊത്തുള്ള ദാമ്പത്യത്തിന്റെ തകര്‍ച്ചയ്‌ക്കൊപ്പം തന്നെ ദിലീപിനൊപ്പം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ പേരായിരുന്നു കാവ്യയുടേത് എന്നതു തന്നെയായിരുന്നു നവദമ്പതികളെ ആക്ഷേപിക്കാന്‍ ഇറങ്ങിയവര്‍ കണ്ടെത്തിയ ന്യായം. ആദ്യ ദാമ്പത്യത്തില്‍ കാവ്യ കാരണമല്ല പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് ഇതു തിരിച്ചറിഞ്ഞു തന്നെയാകണം ദിലീപ് പ്രതികരിച്ചത്. മുഖ്യധാര മാധ്യമങ്ങളെല്ലാം അവരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ ഫേസ്ബുക്കിലെ ദിലീപിന്റെയും കാവ്യയുടെയും പേജിലും അല്ലാതെയുമായി ആക്ഷേപങ്ങളും ശകാരങ്ങളും ചൊരിയുകയായിരുന്നു നിരവധി പേര്‍.

പ്രണയം തിരിച്ചുപിടിക്കുന്ന ഉലഹന്നാനെ കുറിച്ച് മോഹന്‍ലാല്‍

ദിലീപ്, കാവ്യ, മഞ്ജു എന്നിവര്‍ക്കിടയില്‍ സംഭവിച്ചത് എന്ന രീതിയില്‍ പലവാര്‍ത്തകളും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഭാവനയും ചിലതില്‍ പ്രാധാന്യത്തോടെ എത്തി. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയും കേട്ടു അച്ഛന്റെ കല്യാണത്തിന് കൂട്ട് നിന്നതിന് ഏറെ ശകാരം. ഇത്തരം വാര്‍ത്തകള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബം. നേരത്തേ കാവ്യയുടെ സഹോദരന്‍ തന്റെ പേര് ചേര്‍ത്ത് ഇറങ്ങിയ പ്രചാരണങ്ങള്‍ക്കെതിരേ സൈബര്‍ സെല്ലിനെ സമീപിച്ചിരുന്നു. തെറ്റായ വാര്‍ത്തകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഭാവനയും വ്യക്മാക്കിയിട്ടുണ്ട്. താനാണ് കാവ്യയുമൊത്തുള്ള ദിലീപിന്റെ വിവാഹം ആസൂത്രണം ചെയ്തതെന്ന വാര്‍ത്തകള്‍ക്കെതിരേ നാദിര്‍ഷയും രംഗത്തെത്തിയിരുന്നു.

0

മമ്മൂട്ടി സംവിധാനയകനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമാ മംഗളം നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മമ്മൂട്ടി 2017 അവസാനത്തോടെ സംവിധാനത്തിലേക്ക് കടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഏറെക്കാലമായി താരത്തിന് സംവിധാന മോഹമുണ്ടെന്നും അഭിനയത്തിലെ തിരക്കുകള്‍ കാരണം അത് നടക്കാതെ പോകുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കുറേകൂടി ഗൗരവപൂര്‍വം ചിന്തിക്കുന്ന മമ്മൂട്ടി ഉടന്‍ സംവിധാന സംരംഭത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ടായിരുന്നു.
എന്നാല്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. താരം തന്റെ പൂര്‍ണ ശ്രദ്ധയും മനസും അഭിനയത്തിലാണ് വെച്ചിട്ടുള്ളതെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അടുത്തിടെ ചില ചിത്രങ്ങള്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍ ബോക്‌സ്ഓഫിസ് പ്രകടനം നടത്താനാകാതെ പോയത് സിനിമകള്‍ കുറയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തന്നിലെ നടന് സാധ്യതകളുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് സിനിമകള്‍ ചുരുക്കാനാണ് മെഗാസ്റ്റാര്‍ ലക്ഷ്യം വെക്കുന്നത്.

ഹന്‍സികയുമായുള്ള ബന്ധം; ജയം രവി വിവാഹ മോചിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്

0

ഹന്‍സികയുമായുള്ള ബന്ധത്തെച്ചൊല്ലി നടന്‍ ജയംരവിയും ഭാര്യ ആരതിയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ നേരിട്ടതായി റിപ്പോര്‍ട്ട്. ജയം രവി വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. നേരത്തേ ഹന്‍സികയും ജയം രവിയും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പ്രഭുവേദ സംവിധാനം ചെയ്ത എങ്കേയും കാതല്‍ എന്ന ചിത്രത്തിലാണ് ജയംരവി-ഹന്‍സിക ജോഡി ആദ്യം എത്തിയത്. ബോഗന്‍ എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒന്നിച്ചത്.
ഹന്‍സികയുമായുള്ള ബന്ധം ഒഴിവാക്കാന്‍ അച്ഛന്‍ മോഹന്‍ ആവശ്യപ്പെട്ടിട്ടും ജയം രവി അനുസരിയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സഹോദരനും സംവിധായകനുമായ മോഹന്‍ രാജയും ഇക്കാര്യത്തില്‍ ജയം രവിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്രേ.

മഞ്ജു വാര്യരും വിവാഹത്തിലേക്ക്; വരന്‍ സിനിമയില്‍ നിന്നു തന്നെ?

0
ദിലീപ്- കാവ്യ മാധവന്‍ വിവാഹത്തിനു പിന്നാലെ മഞ്ജു വാര്യരും പുനര്‍ വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിനിമാ മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചും സിനിമാ മംഗളം പറഞ്ഞിരുന്നു. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം മഞ്ജുവുമായുള്ള ദാമ്പത്യത്തില്‍ ഉലച്ചിലുണ്ടാക്കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ദീലിപ് കാവ്യയെ വിവാഹം കഴിച്ചതിനു പിന്നാലെയാണ് മറ്റൊരു ദാമ്പത്യജീവിതത്തിന് മഞ്ജുവും തയാറെടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നു തന്നെയാണ് മഞ്ജു വരനെ കണ്ടെത്തിയിരിക്കുന്നതത്രേ. 2017ല്‍ തന്നെ മഞ്ജുവിന്റെ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.