ഓണ്‍ലൈന്‍ ആക്ഷേപങ്ങള്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങി ദിലീപും കാവ്യയും
ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തുവന്നയുടന്‍ അവര്‍ക്ക് ആശംസകള്‍ നേരുന്നതിനൊപ്പം നിരവധി അധിക്ഷേപങ്ങളും ഇരുവര്‍ക്കും നേരേ ഉയര്‍ന്നു. മഞ്ജുവാര്യരുമൊത്തുള്ള ദാമ്പത്യത്തിന്റെ തകര്‍ച്ചയ്‌ക്കൊപ്പം തന്നെ ദിലീപിനൊപ്പം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ പേരായിരുന്നു കാവ്യയുടേത് എന്നതു തന്നെയായിരുന്നു നവദമ്പതികളെ ആക്ഷേപിക്കാന്‍ ഇറങ്ങിയവര്‍ കണ്ടെത്തിയ ന്യായം. ആദ്യ ദാമ്പത്യത്തില്‍ കാവ്യ കാരണമല്ല പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് ഇതു തിരിച്ചറിഞ്ഞു തന്നെയാകണം ദിലീപ് പ്രതികരിച്ചത്. മുഖ്യധാര മാധ്യമങ്ങളെല്ലാം അവരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ ഫേസ്ബുക്കിലെ ദിലീപിന്റെയും കാവ്യയുടെയും പേജിലും അല്ലാതെയുമായി ആക്ഷേപങ്ങളും ശകാരങ്ങളും ചൊരിയുകയായിരുന്നു നിരവധി പേര്‍.
പ്രണയം തിരിച്ചുപിടിക്കുന്ന ഉലഹന്നാനെ കുറിച്ച് മോഹന്‍ലാല്‍
ദിലീപ്, കാവ്യ, മഞ്ജു എന്നിവര്‍ക്കിടയില്‍ സംഭവിച്ചത് എന്ന രീതിയില്‍ പലവാര്‍ത്തകളും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഭാവനയും ചിലതില്‍ പ്രാധാന്യത്തോടെ എത്തി. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയും കേട്ടു അച്ഛന്റെ കല്യാണത്തിന് കൂട്ട് നിന്നതിന് ഏറെ ശകാരം. ഇത്തരം വാര്‍ത്തകള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബം. നേരത്തേ കാവ്യയുടെ സഹോദരന്‍ തന്റെ പേര് ചേര്‍ത്ത് ഇറങ്ങിയ പ്രചാരണങ്ങള്‍ക്കെതിരേ സൈബര്‍ സെല്ലിനെ സമീപിച്ചിരുന്നു. തെറ്റായ വാര്‍ത്തകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഭാവനയും വ്യക്മാക്കിയിട്ടുണ്ട്. താനാണ് കാവ്യയുമൊത്തുള്ള ദിലീപിന്റെ വിവാഹം ആസൂത്രണം ചെയ്തതെന്ന വാര്‍ത്തകള്‍ക്കെതിരേ നാദിര്‍ഷയും രംഗത്തെത്തിയിരുന്നു.