Trailer
New trailers
Trailer
ശ്രീശാന്തിന്റെകിടിലന്‍ ഡാന്‍സുമായിടീം 5ലെ ഗാനം
Other Language
യൂ ട്യൂബില്‍തരംഗമായി സണ്ണിയുടെലൈല മേ ലൈലയെത്തി-വിഡിയോ
Trailer
10 ലക്ഷത്തിലേറേവ്യൂസുമായിഎസ്രയിലെ ലൈലാകമേ
Trailer
പേടിക്കാന്‍ഒരുങ്ങുക; എസ്രയുടെട്രെയ്‌ലര്‍കാണാം
Other Language
പ്രിയങ്കയുടെബേ വാച്ച് ട്രെയ്‌ലര്‍പുറത്ത്; താരംഒറ്റ ഷോട്ടില്‍-വീഡിയോ
Trailer
വിനയന്റെ ലിറ്റില്‍സൂപ്പര്‍മാന്‍3ഡി തിയറ്ററുകളിലേക്ക്-ട്രെയ്‌ലര്‍
Other Language
ബാഹുബലി 2ലെസംഘടന രംഗംഗ്രാഫിക്‌സിനുമുമ്പേ ലീക്കായി;വീഡിയോ

ശ്രീശാന്തിന്റെ കിടിലന്‍ ഡാന്‍സുമായി ടീം 5ലെ ഗാനം

0

സുരേഷ് ഗോവിന്ദിന്റെ സംവിധാനത്തില്‍ ശ്രീശാന്തും നിക്കി ഗില്‍റാണിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ടീം 5ലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം ഒരു അടിപൊളി ഡാന്‍സ് നമ്പറാണ്. കണ്ടു നോക്കൂ പണ്ട് ഡാന്‍സ് റിയാലിറ്റി ഷോയിലും ഒരു കൈ പയറ്റിയിട്ടുള്ള ശ്രീശാന്തിന്റെ പ്രകടനം

0

ജീൻ പോൾ ലാല്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ഹണീ ബീ 2വിന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി.  ലാൽ, ഭാവന, ബാബുരാജ്‌, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐആം ടോണിക്ക് ശേഷം ജീൻ ഒരുക്കുന്ന ചിത്രമാണിത്.

0

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഫുക്രിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കൊഞ്ചി വാ കണ്‍മണി എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് യൂട്യൂബില്‍ എത്തിയിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഡോ. സുദീപ് എളയിടമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മുന്തിരിവള്ളികളിലെ പ്രണയഗാനം; അത്തിമരക്കൊമ്പിലെ… മേക്കിംഗ് വീഡിയോ

0

ജിബി ജേക്കബ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ശ്രേയാഘോഷാലും വിജയ് യേശുദാസും ചേര്‍ന്ന് പാടിയ ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. സംഗീതം എം ജയചന്ദ്രന്‍. ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

യൂ ട്യൂബില്‍ തരംഗമായി സണ്ണിയുടെ ലൈല മേ ലൈലയെത്തി- വിഡിയോ

0

ഷാറൂഖ് ആരാധകരും സണ്ണി ലിയോണ്‍ ആരാധകരും ഒരുപോലെ കാത്തിരുന്ന ആ ഗാനം പുറത്തിറങ്ങി. ഷാറൂഖ് ചിത്രം റായീസില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്ന ലൈല ഒ ലൈല എന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്ത് ഇതിനകം മൂന്നു ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു. എണ്‍പതുകളില്‍ പുറത്തിറങ്ങിയ കുര്‍ബാനി എന്ന ചിത്രത്തില്‍ സീനത്ത് അമന്‍ അവതരിപ്പിച്ച ലൈല ഒ ലൈല എന്ന ഗാനത്തിന്റെ പുനരവതരണത്തിലാണ് സണ്ണി ചുവടുവെക്കുന്നത്. ഷാറൂഖിന്റെ കിടിലന്‍ ആക്ഷനും സ്റ്റൈലും പാട്ടിനിടയിലുണ്ട്.

10 ലക്ഷത്തിലേറേ വ്യൂസുമായി എസ്രയിലെ ലൈലാകമേ

0

ജെയ് കെ സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രം എസ്രയിലെ ലൈലാകമേ എന്ന ഗാനം യൂട്യൂബില്‍ തരംഗമാകുകയാണ്. പ്രിഥ്വിയും പ്രിയ ആനന്ദും ചേര്‍ന്നുള്ള ഈ പ്രണയഗാനം ഇതിനകം 10 ലക്ഷത്തിലധികം പേരാണ് കണ്ടത്. ബികെ നാരയണന്‍ രചനയും രാഹുല്‍രാജ് സംഗീതവും നിര്‍വഹിച്ച ഗാനം പാടിയിരിക്കുന്നത് ഹരിചരണ്‍ ആണ്.

ജാനുവിലെ ഹമ്മ ഹമ്മ ഗാനം തരംഗമാകുന്നു

0

1995ല്‍ മണിരത്‌നം ചിത്രമായ ബോംബെയ്ക്ക് വേണ്ടി എ ആര്‍ റഹ്മാന്‍ ഒരുക്കിയ ഹമ്മ ഹമ്മ ഗാനം ഇന്നും സംഗീത പ്രേമികള്‍ക്ക് ഹരമാണ്. അന്ത അറബിക്കടലോരം എന്നാരംഭിക്കുന്ന പാട്ടില്‍ അന്ന് ചിത്രീകരിച്ചത് അരവിന്ദ് സ്വാമിയും മനീഷ കൊയരാളയും തമ്മിലുള്ള ആദ്യ രാത്രി രംഗമായിരുന്നു. സമാനമായ രംഗത്തില്‍ ഹമ്മ ഹമ്മ വീണ്ടുമെത്തിയിരിക്കുകയാണ്. മണിരത്‌നം ചിത്രം ഒ കെ കണ്‍മണിയുടെ ഹിന്ദി പതിപ്പ് ഒകെജാനുവിലാണ് ഹമ്മ ഹമ്മ മാറ്റങ്ങളോടെ റീമിക്‌സ് ചെയ്തിരിക്കുന്നത്. ബാദ്ഷ ആണ് ഒകെ ജാനുവിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ആഷിക്കി ജോഡികളായ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് ജോഡികളായി എത്തുന്നത്. ഷാഹിദ് അലിയാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത്.

പേടിക്കാന്‍ ഒരുങ്ങുക; എസ്രയുടെ ട്രെയ്‌ലര്‍ കാണാം

0

ജയ് കെ യുടെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം എസ്രയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും സമ്പൂര്‍ണ ഹൊറര്‍ ചിത്രം എന്നാണ് എസ്രയെ പൃഥ്വിരാജ് വിശേഷിപ്പിച്ചിട്ടുള്ളത്. ഈ പ്രതീക്ഷയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് ട്രെയ്‌ലര്‍.

0

അനീഷ് അന്‍വറിന്റെ സംവിധാനത്തില്‍ ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും നായികാ നായകന്‍മാരാകുന്ന പ്രണയചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മധു, ഷീല, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഗദ, അജു വര്‍ഗീസ്, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

0

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ക്രിസ്മസ് ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ സോംഗ് ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും എത്തുന്ന ‘നോക്കി നോക്കി’ എന്ന പ്രണയഗാനത്തിന്റെ ടീസറാണ് പുറത്തുവന്നിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറിന്റേതാണ് സംഗീതം.