ഗോപികമാരെ ഹാന്‍ഡില്‍ ചെയ്യാനറിയുന്ന കൃഷ്ണനാണ് മോഹന്‍ലാല്‍ – ശ്വേത മേനോന്‍
ഗോപികമാരെ കൂളായി ഹാന്‍ഡില്‍ ചെയ്യുന്ന കൃഷ്ണനെ പോലെയാണ് മോഹന്‍ലാലെന്ന് ശ്വേതാ മേനോന്‍. ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്. മോഹന്‍ലാലില്‍ നിന്ന് അത് നിര്‍ലോഭം ലഭിക്കും. പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാനുള്ള സിദ്ധി മോഹന്‍ലാലിനുണ്ടെന്നും നമുക്ക് അസാധ്യമാണെന്നും ശ്വേത ഒരു അഭിമുഖത്തില്‍ പറയുന്നു.
നന്നായിട്ട് ആഹാരം കഴിക്കുന്നതിനും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുന്നതിലും സന്തോഷം കണ്ടെത്തുന്നയാളാണ് ലാല്‍. പരദേശിയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ ഇടയ്ക്കിടെ കുക്കിംഗിന് ഇറങ്ങി മറ്റുള്ളവര്‍ക്ക് ഓരോന്ന് ഉണ്ടാക്കിത്തരും.
ലണ്ടനില്‍ ഏതൊക്കെ റെസ്റ്ററന്റില്‍ നല്ല ആഹാരം കിട്ടുമെന്നും മോഹന്‍ലാലിനറിയാം. ആകാശഗോപുരത്തിന്റെ ഷൂട്ടിംഗിനനിടെ ലണ്ടനില്‍ ലാലിനൊപ്പം പല റസ്റ്റോറന്റിലും പോയിരുന്നു. ഒരിക്കല്‍ ലണ്ടില്‍ വെച്ചു തന്നെ തേങ്ങാ പാലൊഴിച്ച ചിക്കന്‍കറി ഉണ്ടാക്കി തന്നിട്ടുണ്ടെന്നും ഇപ്പോഴും അതിന്റെ രുചി നാവിലുണ്ടെന്നും ശ്വേത ഓര്‍ത്തെടുക്കുന്നു.