സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവധിക്കുന്നതിലും വിശേഷങ്ങള്‍ പങ്കുവെക്കുന്നതിലും മോളിവുഡ് താരങ്ങളും ഇന്നു പുറകിലല്ല. തന്റെ സിനിമയിലെ രണ്ടാം വരവിന് ശേഷം ഫേസ്ബുക്കില്‍ സജീവമായ മഞ്ജുവാര്യര്‍ക്കും എഫ്ബിയില്‍ മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. 30 ലക്ഷം ലൈക്കുകള്‍ മഞ്ജുവിന്റെ ഫേസ്ബുക്ക് പേജ് മറികടന്നിരിക്കുന്നു. ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മഞ്ജു ഈ സന്തോഷം പങ്കുവെക്കുന്നത്.
ഈ പിന്തുണയാണ് തന്റെ മുന്നോട്ടുള്ള യാത്രയിലെ കൈവിളക്കെന്ന് കുറിച്ച മഞ്ജു എല്ലാ നല്ല വാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദിയും പറയുന്നുണ്ട്. ഓരോ സ്‌നേഹ വിരല്‍ തുമ്പിലും ശിരസ് നമിക്കുന്നതായും താരം പറയുന്നു. നേരത്തേ ദിലീപ്-കാവ്യ വിവാഹ വേളയിലും സോഷ്യല്‍ മീഡിയയില്‍ ഏറെ പേര്‍ പിന്തുണച്ചതും കൂടെ നിന്നതും മഞ്ജുവിനൊപ്പമായിരുന്നു.
തമിഴ്-തെലുങ്ക് സിനിമാ ലോകത്തെ താരം സാമന്തയും തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയുമായുള്ള വിവാഹനിശ്ചയും ജനുവരി 29ന് നടക്കും. വിവാഹം 2017ന്റെ അവസാനത്തോടെയേ ഉണ്ടാകൂവെന്നും ഇരുവരോടും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്നും സഹോദരന്‍ അഖിലിന്റെ വിവാഹമാണ് ആദ്യം ഉണ്ടാകുക എന്നുമാണ് നാഗ ചൈതന്യ വ്യക്തമാക്കിയിട്ടുള്ളത്. അടുത്തിടെ അഖിലിന്റെ വിവാഹ നിശ്ചയം അടുത്തിടെ ഉണ്ടായിരുന്നു. പ്രായത്തില്‍ മൂത്തതാണെങ്കിലും നാഗയുടെയും സാമന്തയുടെയും തിരക്കുകളാണ് എന്‍ഗേജ്‌മെന്റ് വൈകാന്‍ കാരണമായത്. മറ്റു താരദമ്പതികളില്‍ നിന്നു വ്യത്യസ്തമായി ഇരുവരും തങ്ങളുടെ പ്രണയം മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല.
തിയറ്ററുകളില്‍ എല്ലാ ഷോയ്ക്കു മുന്നിലും നിര്‍ബന്ധമായും ദേശീയഗാനം അവതരിപ്പിക്കണമെന്ന സുപ്രീംകോടതി വിധി സിനിമയോടുള്ള ആദരം കൂടിയാണെന്ന് മോഹന്‍ലാല്‍. വിധി വിവാദമാക്കേണ്ടതില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
നേരത്തേ നോട്ട് അസാധുവാക്കല്‍ വിഷയത്തിലും ജെഎന്‍യു സര്‍വകലാശാലയിലെ പ്രശ്‌നങ്ങളിലും മോഹന്‍ലാലിന്റെ നിലപാട് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അതിദേശീയതാ പ്രദര്‍ശനത്തെ പിന്തുണയ്ക്കുന്നതും അതിന്റെ പ്രശ്‌നങ്ങളെ അവഗണിക്കുന്നതുമാണ് ലാലിന്റെ നിലപാടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
മകന്‍ പ്രണവിന്റെ അരങ്ങേറ്റത്തിനായി താനും കാത്തിരിക്കുകയാണെന്നും അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.
ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയ്ക്ക് ഇന്ന് അഞ്ചാം വിവാഹ വാര്‍ഷികം. എന്നാല്‍ ഈ വിവാഹവാര്‍ഷിക ദിനത്തില്‍ താരത്തിന് ഭാര്യ അമാലിനൊപ്പം ചെലവിടാനാകില്ല. അമല്‍ നീരദ് ചിത്രത്തിനായി വിദേശത്ത് ഷൂട്ടിംഗിലുള്ള അദ്ദേഹം ഭാര്യയോടുള്ള ഇഷ്ടവും ഒപ്പമില്ലാത്തതില്‍ സോറിയും പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ‘കാര്‍ട്ടുണ്‍ കഥാപാത്രത്തിന്റെ സ്വഭാവമുള്ള എങ്ങനെയാണ് നീ
വിവാഹം ചെയ്യാന്‍ തയ്യാറായത്? കാരണം എനിക്കറിയില്ല. എന്തായാലും നന്ദി. വീട്ടിലില്ലാത്തതില്‍ ഒരുപാട് സോറി. തിരിച്ചെത്തുമ്പോള്‍ നമുക്ക് ആഘോഷിക്കാം’ ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തിയറ്ററില്‍ നിറഞ്ഞോടുമ്പോള്‍ അതിലെ നായിക സ്വാസികയുടെ കഥാപാത്രവും ശ്രദ്ധ നേടുകയാണ്. കറങ്ങിത്തിരിഞ്ഞ് ഈ കഥാപാത്രം തന്നിലേക്ക് എത്തുകയായിരുന്നുവെന്ന് സ്വാസിക പറയുന്നു. സിനിമയില്‍ ഇടവേള വന്നപ്പോഴാണ് ദത്തുപുത്രി സീരിയലില്‍ അഭിനയിച്ചത്. ആ സീരിയല്‍ സംവിധാനം ചെയ്തത് സംവിധായകന്‍ നാദിര്‍ഷയുടെ സുഹൃത്തായിരുന്നു. ചിത്രത്തിലെ കല്യാണപ്പാട്ടില്‍ അഭിനയിക്കാനായിട്ടാണ് ആദ്യം വിളിച്ചത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ നായിക കഥാപാത്രത്തിലേക്ക് മാറ്റുകയായിരുന്നു.
ചിത്രത്തില്‍ നായകന്റെ പ്രണയത്തെ നിരസിച്ച് പോകുന്ന കഥാപാത്രമാണ് സ്വാസികയുടേത്. അതിനാല്‍ തേച്ചിട്ടുപോയി എന്ന ന്യൂജെന്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ പലരും തന്നെ തേപ്പുകാരി ചേച്ചി എന്നാണ് വിളിക്കുന്നതെന്നും അതില്‍ സന്തോഷമേയുള്ളൂവെന്നും താരം പറയുന്നു.
സഞ്ജയ് ദത്ത് തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ് ഒരിക്കല്‍ താന്‍ മയക്കുമരുന്നിന് അടിമയായിരുന്നു എന്നത്. ഓര്‍ത്തുനോക്കുമ്പോള്‍ നടുങ്ങിപ്പോകുന്ന ഒട്ടേറെ അനുഭവങ്ങളാണ് അക്കാലത്ത് ഉള്ളതെന്ന് താരം അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ വിശദീകരിച്ചു. അമ്മ നര്‍ഗീസ് ദത്ത് അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കാലഘട്ടത്തില്‍ തന്നെ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയിരുന്നു. ആദ്യ ചിത്രം റിലീസാകുമ്പോഴേക്കും അതിന് അടിമപ്പെട്ടിരുന്നു. ഒരിക്കല്‍ സഹോദരിമാര്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിക്കവേ തന്റെ ഷൂസില്‍ ഒരു കിലോ ഹെറോയ്ന്‍ ഒളിപ്പിച്ചുവെച്ചിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ ഏറെ ഭയം തോന്നുന്നു. അന്ന് പിടിക്കപ്പെട്ടിരുന്നെങ്കില്‍ നിരപരാധികളായ സഹോദരിമാരുടെ ഗതി എന്താകുമായിരുന്നു.
പിന്നീടൊരിക്കല്‍ കൊക്കെയ്‌നും അതിന്റെ ആവേശം കെടുത്താന്‍ മദ്യവും കഴിച്ച താന്‍ മയങ്ങി. എഴുന്നേറ്റ് ഭക്ഷണം ആവശ്യപ്പെട്ടപ്പോഴാണ് വേലക്കാരന്‍ പറഞ്ഞത് രണ്ടു ദിവസം പിന്നിട്ടിരിക്കുന്നുവെന്ന്. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ക്ഷീണിച്ച് അവശനായ തന്നെ കണ്ട് ഞെട്ടിയെന്നും സഞ്ജയ് ദത്ത് ഫറയുന്നു.പിന്നെ മയക്കുമരുന്ന് ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തു. യുഎസില്‍ പോയി ശരിയായ ചികിത്സ നടത്തി.
പെണ്‍കുട്ടികളോട് മിണ്ടാന്‍ ധൈര്യം കിട്ടാനാണ് ആദ്യം മയക്കുമരുന്ന് ഉപയോഗിച്ചതെന്ന് പറഞ്ഞ താരം ജീവിതത്തിനോടല്ലാതെ മറ്റൊന്നിനോടും അടിമപ്പെടരുതെന്നും യുവാക്കളെ ഓര്‍മിപ്പിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായി നിലകൊള്ളുന്ന സെലിബ്രിറ്റിയാണ് ശ്രുതി ഹാസന്‍. തന്റെ രസകരമായ ചില സ്‌നാപ് ചാറ്റ് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി. സ്‌നാപ്ചാറ്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് തന്റെ മുഖത്ത് ശ്രുതി ഹാസന്‍ വരുത്തിയിട്ടുള്ള രസകരമായ മാറ്റങ്ങള്‍ കണ്ടുനോക്കൂ.
Granny cookie discussions part 1 with @rebeccadoney #madness #work #fishface
When you face swap with your sister and she behaves like a total thangachi 😂
A video posted by @shrutzhaasan on
Busy bee #travelbug #bzzzzy #thankyounorway
Follow me on snap chat shruti-haasan and for those of you who don’t have a sense of humour ignore this post 😃😃😊😊🤓
A video posted by @shrutzhaasan on