സിനിമാ സമരം കീര്‍ത്തിസുരേഷിനു വേണ്ടിയെന്ന് ലിബര്‍ട്ടി ബഷീര്‍
.സിനിമാ സമരം തുടരുന്നതിന് കാരണം സംഘടനാ നേതാക്കളുടെ വ്യക്തിതാല്‍പ്പര്യമാണെന്ന് ഗുരുതര ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍.
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാറിന്റെ മകളുടെ പുതിയ തമിഴ് ചിത്രത്തിനു വേണ്ടിയാണ് മലയാള ചിത്രങ്ങളുടെ റിലീസ് നീട്ടുന്നതെന്നാണ് ആരോപണം. വിജയ് നായകനാകുന്ന ഭൈരവാ എന്ന ചിത്രത്തിലെ നായികയാണ് കീര്‍ത്തി സുരേഷ്. ഈ സിനിമയ്ക്ക് കേരളത്തില്‍ 75 തിയറ്ററുകളാണ് നിലവില്‍ ലഭിച്ചതെന്നും മലയാള സിനിമാ റിലീസ് ഇനിയും വൈകിയാല്‍ 200 ലേറെ തിയറ്ററുകള്‍ ലഭിക്കുമെന്നതിനാലാണ് സമരം തുടരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നു.
നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയിലെ അംഗങ്ങളായ പലരും തിയറ്ററുടമകളുടെ വ്യവസ്ഥ അംഗീകരിച്ച് സിനിമ റിലീസ് ചെയ്യാന്‍ തയ്യാറാണെന്നും ലിബര്‍ട്ടി ബഷീര്‍.