ദംഗലിനായി അമീർഖാന്‍ തന്‍റെ ശരീരത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വരുത്തിയ മാറ്റം വ്യക്തമാക്കുന്ന വിഡിയോ നേരത്തേ ,പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി അമീര്‍ ഗുസ്തി പരിശീലിക്കുന്നതിന്‍റെ വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു. ഗുസ്തിയെക്കുറിച്ചുള്ള തന്റെ ധാരണകള്‍ മാറിയെന്ന് അമീർ വിഡിയോയിൽ പറയുന്നുണ്ട്. ഇത് ബലം കൊണ്ടുമാത്രമുള്ള ഒരു കളിയല്ലെന്നും പോരാടാന്‍ ഒരു തന്ത്രമുണ്ടാവണമെന്നും അമീര്‍ പറയുന്നു.
സികെ വിനീത് ഇന്ന് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി നടത്തിയ പ്രകടനമാണ് വിനീതിനെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. മമ്മൂട്ടി ആരാധകനായ വിനീത് നേരത്തേ രഞ്ജിത് ചിത്രമായ പുത്തന്‍ പണത്തിന്റെ സെറ്റിലെത്തിയതും തന്റെ പ്രിയതാരത്തെ കണ്ടതും വാര്‍ത്തയായിരുന്നു. ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണീബീ 2ന്റെ സെറ്റിലും വിനീത് അതിഥിയായെത്തി. താരങ്ങള്‍ക്കൊപ്പം ഒരു നൃത്തം വെക്കാനും ഫുട്‌ബോള്‍ താരം തയാറായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഥാപാത്രങ്ങളുടെ വേഷത്തില്‍ നില്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന വിനീതിനെ മൂവീ ക്യാമറ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഇനിയിത് സിനിമയില്‍ ഉള്‍പ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണാം.
സീരിയല്‍-സിനിമാ താരം ഡിംപിള്‍ റോസിന്റെ വിവാഹ നിശ്ചയം ഡിസംബര്‍ 11നാണ് നടന്നത്. കൊച്ചി സ്വദേശിയായ ബിസിനസുകാരന്‍ ആന്‍സണ്‍ ഫ്രാന്‍സിസുമായുള്ള വിവാഹ നിശ്ചയം ചെറായിയിലെ ബീച്ച് റിസോര്‍ട്ടില്‍ വെച്ചാണ് നടന്നത്. ഇപ്പോഴിതാ ന്യൂജെന്‍ സ്‌റ്റൈലില്‍ കിടിലന്‍ എന്‍ഗേജ്‌മെന്റ് വീഡിയോയും പുറത്തിറക്കിയിരിക്കുന്നു. അടുത്ത വര്‍ഷം ഏപ്രിലിലോ മേയിലോ വിവാഹം നടത്തുന്നതിനാണ് ആലോചിക്കുന്നത്. നേരത്തേ ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോമിയും സീരിയല്‍ താരം മേഘ്‌ന വിന്‍സെന്റുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഈ വിവാഹവും അടുത്തവര്‍ഷമാണ് നിശ്ചയിച്ചിരിക്കുന്നത്.
തമിഴകത്തെ താര സുന്ദരി തമന്ന ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. സിന്ധ് വംശദയായ താരം സിനിമയില്‍ സജീവമായതോടെയാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്. ഇപ്പോള്‍ തമിഴെല്ലാം നന്നായി തന്നെ കൈകാര്യം ചെയ്യും. തന്റെ കൂട്ടുകാരിയെ തമന്ന തമിഴ് പഠിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ദക്വിന്റ് പോര്‍ട്ടലാണ് ഈ വീഡിയോ തയാറാക്കിയത്.
കോളിവുഡിന്റെ തല അജിത് കുമാറിന്റെ ഒരു ബൈക്ക് സ്റ്റണ്ട് അഭ്യാസം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. സിരുത്തൈ സിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിദേശത്തു നടക്കുന്ന ഷൂട്ടിംഗിലാണ് ഡ്യൂപ്പില്ലാതെ ബൈക്ക് സ്റ്റണ്ട് നടത്താന്‍ അജിത് തയാറായത്. റേസിംഗ് താരമെന്ന നിലയിരും പേരെടുത്തിട്ടുള്ള അജിത്തിന് ഇത് വലിയ കാര്യമല്ലെങ്കിലും ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു ഈ ലൊക്കേഷന്‍ വീഡിയോ. ഹോളിവുഡില്‍ നിന്നുള്ള ബൈക്ക് സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരാണ് ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അക്ഷര ഹാസന്‍ ആണ് നായിക.
സോഷ്യല്‍ മീഡിയയില്‍ സജീവമായി നിലകൊള്ളുന്ന സെലിബ്രിറ്റിയാണ് ശ്രുതി ഹാസന്‍. തന്റെ രസകരമായ ചില സ്‌നാപ് ചാറ്റ് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി. സ്‌നാപ്ചാറ്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് തന്റെ മുഖത്ത് ശ്രുതി ഹാസന്‍ വരുത്തിയിട്ടുള്ള രസകരമായ മാറ്റങ്ങള്‍ കണ്ടുനോക്കൂ.
Granny cookie discussions part 1 with @rebeccadoney #madness #work #fishface
When you face swap with your sister and she behaves like a total thangachi 😂
A video posted by @shrutzhaasan on
Busy bee #travelbug #bzzzzy #thankyounorway
Follow me on snap chat shruti-haasan and for those of you who don’t have a sense of humour ignore this post 😃😃😊😊🤓
A video posted by @shrutzhaasan on
ദുല്‍ഖര്‍ സല്‍മാന്‍ മുമ്പ് സീടിവിക്ക് നല്‍കിയ ഒരഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. തമിഴ് ടിവി അവതാരകരില്‍ ശ്രദ്ധേയനായ റോംബോ ശങ്കറിന്റെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളാണ് താരം നല്‍കുന്നത്. ഏതി നടിക്കൊപ്പമാണ് ഒരിക്കലും അഭിനയിക്കില്ലെന്ന് കരുതുന്നത് എന്ന ചോദ്യത്തിന് അതിനുത്തരമില്ലെന്നും എന്തു ശിക്ഷയും വാങ്ങാമെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി. ലിപ് ലോക്ക് ഏതു നടിക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന കൃത്യമായ മറുപടി നല്‍കി. എതു നടിയെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഒഴിഞ്ഞുമാറിയെങ്കിലും, തമാശയ്ക്ക് പറയൂയെന്ന നിര്‍ബന്ധത്തിന് വഴങ്ങി കാജല്‍ അഗര്‍വാള്‍ എന്ന മറുപടി ദുല്‍ഖര്‍ നല്‍കി,
മലയാളത്തില്‍ നിന്ന് തമിഴിലെത്തി ശ്രദ്ധ നേടിയ താരമാണ് ഷംന കാസിം. തമിഴില്‍ താരം പൂര്‍ണ എന്ന പേരിലാണ് അറിയപ്പെടുന്നത്. ചിന്ന അസിന്‍ എന്ന വിളിപ്പേരും താരത്തിനുണ്ട്. വനിതാ മാഗസിന്റെ കവര്‍ഷൂട്ടിനായി താരം നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം.
ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്. നിരവധി പരസ്യ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡറുമാണ്. എന്നാല്‍ സിനിമയില്‍ അരങ്ങേറുന്നതിനു മുമ്പ് താരം ഒരു പരസ്യചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. എംആര്‍എഫിന്റെ ഫണ്‍സ്‌കൂളിനു വേണ്ടി ടികെ രാജീവികുമാര്‍ സംവിധാനം ചെയ്ത പരസ്യത്തിലാണ് കൊച്ചുപയ്യനായി ഡിക്യു എത്തിയത്.