പ്രണയം തിരിച്ചുപിടിക്കുന്ന ഉലഹന്നാനെ കുറിച്ച് മോഹന്‍ലാല്‍
സമൂഹത്തില്‍ മധ്യവയസിലെത്തിയ എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ ഉലഹന്നാന്‍ എന്ന് മോഹന്‍ലാല്‍. ജീബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ കഥാപാത്രം ഉലഹന്നാന്റെ ഭാര്യ ആനിയായി വേഷമിടുന്നത് മീനയാണ്. വിവാഹിതരായി ഏറെക്കാലങ്ങള്‍ക്കു ശേഷം തങ്ങളുടെ ജീവിതത്തില്‍ പ്രണയം നഷ്ടമാകുന്നുവോ എന്ന് ഉലഹന്നാനും ഭാര്യയും സന്ദേഹിക്കുന്നതും അത് തിരിച്ചുപിടിക്കാന്‍ ഇരുവരും നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സിനിമകള്‍ കുറയ്ക്കുന്നു;മമ്മൂട്ടിയുടെ സംവിധാന വാര്‍ത്തയിലെ യാഥാര്‍ത്ഥ്യമെന്ത്?
സമകാലീന കുടുംബ ജീവിതത്തെ സറ്റയര്‍ രൂപത്തില്‍ അവതരിപ്പിക്കുന്ന മികച്ച ഹാസ്യ ചിത്രമായിരിക്കും ഇതെന്നും മോഹന്‍ലാല്‍ പറയുന്നു. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് താരം തന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തമാക്കിയത്.