സിനിമകള്‍ കുറയ്ക്കുന്നു;മമ്മൂട്ടിയുടെ സംവിധാന വാര്‍ത്തയിലെ യാഥാര്‍ത്ഥ്യമെന്ത്?
മമ്മൂട്ടി സംവിധാനയകനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമാ മംഗളം നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മമ്മൂട്ടി 2017 അവസാനത്തോടെ സംവിധാനത്തിലേക്ക് കടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഏറെക്കാലമായി താരത്തിന് സംവിധാന മോഹമുണ്ടെന്നും അഭിനയത്തിലെ തിരക്കുകള്‍ കാരണം അത് നടക്കാതെ പോകുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കുറേകൂടി ഗൗരവപൂര്‍വം ചിന്തിക്കുന്ന മമ്മൂട്ടി ഉടന്‍ സംവിധാന സംരംഭത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ടായിരുന്നു.
എന്നാല്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. താരം തന്റെ പൂര്‍ണ ശ്രദ്ധയും മനസും അഭിനയത്തിലാണ് വെച്ചിട്ടുള്ളതെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അടുത്തിടെ ചില ചിത്രങ്ങള്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍ ബോക്‌സ്ഓഫിസ് പ്രകടനം നടത്താനാകാതെ പോയത് സിനിമകള്‍ കുറയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തന്നിലെ നടന് സാധ്യതകളുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് സിനിമകള്‍ ചുരുക്കാനാണ് മെഗാസ്റ്റാര്‍ ലക്ഷ്യം വെക്കുന്നത്.