ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാനത്തില്‍ നിവിന്റെ നായികയായി നയന്‍സ്?

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാനത്തില്‍ നിവിന്റെ നായികയായി നയന്‍സ്?

0
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനത്തിലേക്ക് കടക്കുന്നുവെന്ന് താരം തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. സംവിധാനം തന്റെ സ്വപ്‌നമാണെന്നും 2017ല്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ടാകാനാണ് സാധ്യതയെന്നും ധ്യാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ആലോചനകള്‍ തുടങ്ങിയതായും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ ധ്യാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള സൂചനകളും റിപ്പോര്‍ട്ടുകളും വിവിധ ഓണ്‍ലൈന്‍മാധ്യമങ്ങളിലും ഫേസ്ബുക്ക് പേജുകളിലും പ്രചകരിക്കുന്നുണ്ട്.
നിവിന്‍പോളി നായകനാകുന്ന ചിത്രത്തില്‍ നയന്‍താര നായികയായി എത്തുമെന്നാണ് സൂചന. തമിഴിലും മികച്ച സ്വീകാര്യതയുള്ള താരങ്ങളാണ് ഇരുവരും. നേരത്തേ മുതിര്‍ന്ന താരങ്ങളുടെ നായികയായി ഇനി അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന തരത്തില്‍ നയന്‍സ് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
loading...

NO COMMENTS

Leave a Reply