ഖുഷി ജോഡി ആറ്റ്‌ലി ചിത്രത്തില്‍ ഒന്നിക്കുന്നു

ഖുഷി ജോഡി ആറ്റ്‌ലി ചിത്രത്തില്‍ ഒന്നിക്കുന്നു

0

ഖുഷി എന്ന എസ്‌ജെ സൂര്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സിനിമാ ജോഡിയാണ് വിജയും ജ്യോതികയും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇവര്‍ വീണ്ടും ഒരുമിച്ചെത്തുകയാണ്. എന്നാല്‍ വിജയുടെ നായികാ വേഷമാണോ ജ്യോതികക്കെന്ന് വ്യക്തമല്ലു. അറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് 61 ലാണ് ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.. സമാന്തയും കാജലും ചിത്രത്തിലുണ്ട്.

വിജയ്- ആറ്റ്‌ലി കൂട്ടുകെട്ടില്‍ പിറന്ന തെരി മികച്ചഹിറ്റ് ആയതോടെ വീണ്ടും ഒരു ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. പൂര്‍ണമായും അമേരിക്കയിലാണ് വിജയ് 61 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ചിത്രീകരിക്കുക. എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. ഖുഷിക്കു പുറമേ തിരുമലയില്‍ മാത്രമാണ് ജ്യോതിക വിജയുടെ ജോഡിയായിട്ടുള്ളത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന ജ്യോതിക 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply