ജയലളിതയുടെ രഹസ്യ മകള്‍; സത്യാവസ്ഥ ഗായിക വെളിപ്പെടുത്തുന്നു
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ മരണത്തെക്കുറിച്ചും ഒട്ടേറേ അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്. എംജിആറുമായും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവുമായും ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഒട്ടേറേ കഥകള്‍ പ്രചരിക്കുന്നുണ്ട്. ജയലളിതയുടെ ജീവിതത്തില്‍ അവ്യക്തമായ ചില ഏടുകള്‍ ഉണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ അതു മുതലാക്കി വ്യാജ പ്രചാരണം നടത്തുകയാണ് ഇപ്പോള്‍ ചിലര്‍ ചെയ്യുന്നത്.
രഞ്ജിനിയും സന്തോഷ്പണ്ഡിറ്റും റിമിടോമിയും ഒരുമിച്ച്? വിഡിയോ കാണാം
ശോഭന്‍ ബാബുവില്‍ ജയലളിതയ്ക്ക് ഉണ്ടായ മകള്‍ എന്ന പേരില്‍ ജയലളിതയുടെ നേരിയ ഛായയുള്ള ഒരു യുവതിയുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അമേരിക്കയിലാണ് ഈ മകള്‍ എന്നും ഇതിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി. തന്റെ ബന്ധത്തിലുള്ള തിരുവന്തപുരം സ്വദേശി ദിവ്യ രാമനാഥന്റെതാണ് ആ ഫോട്ടോയെന്നാണ് ചിന്മയി വ്യക്തമാക്കിയത്. ഭര്‍ത്താവിനൊപ്പം ഓസ്‌ട്രേലിയയിലാണ് ദിവ്യ താമസിക്കുന്നത്. തന്റെ സഹോദരന്റെ ഭാര്യയാണിതെന്ന് വ്യക്തമാക്കി മൃദംഗ കലാകാരന്‍ ട്രിവാണ്ട്രം ബാലാജിയും രംഗത്തെത്തിയിട്ടുണ്ട്.