ആ കത്തുകള്‍ പുറത്തായപ്പോള്‍ നഗ്നയായതു പോലെ തോന്നി: കങ്കണ
2016ല്‍ ബോളിവുഡിനെയാകെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു ഋത്വിക് റോഷനും കങ്കണ റണൗത്തും തമ്മിലുണ്ടായത്. ഒരഭിമുഖത്തിനിടെ മുമ്പ് ഋത്വിക് റോഷനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കങ്കണ തുറന്നു പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത ഋത്വിക് വളരെ രൂക്ഷമായ ഭാഷയിലാണ് കങ്കണക്കെതിരേ പ്രതികരിച്ചത്. തുടര്‍ന്ന് കങ്കണയും വക്കീല്‍ നോട്ടീസ് അയച്ചു. ഇതിനു പിന്നാലെയാണ് കങ്കണ ഋത്വികിനയച്ച ഇമെയ്‌ലുകള്‍ വെളിപ്പെടുത്തപ്പെട്ടത്. ഋത്വികിന്റെ പേരിലുള്ള ഐഡിയില്‍ നിന്നാണ് ഇത് പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു ഋത്വികിന്റെ നിലപാട്. എന്നാല്‍ കത്തുകള്‍ വെളിപ്പെടുത്തപ്പെട്ടപ്പോള്‍ താന്‍ നഗ്നയാക്കപ്പെട്ടതു പോലെയാണ് അനുഭവപ്പെട്ടതെന്ന് കങ്കണ ഇപ്പോള്‍ വെളിപ്പെടുത്തുന്നു.
‘ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരാള്‍ക്ക് എഴുതുന്ന കത്തുകളില്‍ സ്വകാര്യായ പല കാര്യങ്ങളുമുണ്ടാകും. ഞാന്‍ അങ്ങനെയെഴുതിയ കാര്യങ്ങളാണ് അയാള്‍ ലോകത്തോട് മുഴുവന്‍ വെളിപ്പെടുത്തിയത്.
ലോകത്തിനു മുന്‍പില്‍ നഗ്‌നയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്. എത്രയോ രാത്രികള്‍ ഞാന്‍ പിന്നീട് കരഞ്ഞു തീര്‍ത്തു. ആളുകള്‍ എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി.
ഞാന്‍ എന്റെ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ പോലും ഞാന്‍ അവര്‍ക്കൊരു പരിഹാസപാത്രം മാത്രമാണ്’ കങ്കണ പറയുന്നു.