തന്റെ ജീവിതം വിദ്യാബാലന്‍ അവതരിപ്പിക്കണമെന്ന് സണ്ണി ലിയോണ്‍
തന്റെ ജിവിതം പറയുന്ന ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തില്‍ വിദ്യാബാലന്‍ നായികയായി എത്തിയാല്‍ നന്നാകുമെന്ന് സണ്ണി ലിയോണ്‍. അനുരാഗ് കശ്യപ് സണ്ണി ദ് പാര്‍ട്ട്‌ലി ക്ലൗഡി എന്ന പേരില്‍ സണ്ണി ലിയോണിന്റെ ജീവിതം സിനിമയാക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു താരം. സണ്ണി തന്നെ സ്വന്തം വേഷത്തില്‍ എത്തുമെന്നായിരുന്നു നേരത്തേ ശ്രുതി പരന്നിരുന്നത്.
കനേഡിയന്‍ സംവിധായകന്‍ മുമ്പ് സണ്ണി ലിയോണിന്റെ ജീവിതകഥ സിനിമയാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച താരം അനുരാഗ് കശ്യപിന്റെ ചിത്രത്തോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തേ സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലും വിദ്യാബാലനാണ് നായികയായത്. ഈ ചിത്രത്തിലെ പ്രകടനത്തിന് വിദ്യാബാലന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.