ONAM ON TV
Onam special programmes on TV

ഒപ്പത്തിന്റെ കഥ പ്രവചിക്കൂ; ലാലേട്ടനൊപ്പം ഡിന്നർ കഴിക്കൂ

0

ഒപ്പത്തിന്റെ ട്രെയ്ലറും പോസ്റ്ററുകളുമെല്ലാം പുറത്തിറങ്ങിയല്ലോ . ഇതു വെച്ച് ഈ പ്രിയദർശൻ- മോഹൻലാൽ ചിത്രത്തിന്റെ കഥ പ്രവചിക്കുന്നവർക്ക് ലാലേട്ടനൊപ്പം ഡിന്നർ കഴിക്കാൻ അവസരമൊരുക്കുകയാണ് ഏഷ്യാനെറ്റ്

എന്തായിരിക്കും ഒപ്പത്തിന്റെ കഥ? ഊഹിക്കാന്‍ കഴിയുന്നുവെങ്കില്‍, അത് ഒരു സെല്‍ഫി വീഡിയോയില്‍ പകര്‍ത്തൂ. വീഡിയോ അയക്കൂ. മികച്ച വീഡിയോകള്‍ തയ്യാറാക്കിയ 21 പേര്‍ക്ക് കൊച്ചിയില്‍ ലാലേട്ടനൊപ്പം തിരുവോണ നാളില്‍ ഒരു വൈകുന്നേരം; പങ്കിടാം. ഒന്നിച്ച് ഡിന്നര്‍ കഴിക്കാം.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം:
വീഡിയോകള്‍ സെപ്തംബര്‍ ഏഴിനുമുമ്പ് ഞങ്ങള്‍ക്ക് അയക്കുക. 
വാട്ട്‌സ് ആപ്പ് നമ്പര്‍: 09742198886
ഇ മെയില്‍ ഐഡി: [email protected]
ആന്‍ഡ്രോയ്ഡ് ആപ്പ്: ഏഷ്യാനെറ്റ് ന്യൂസിന്റെ ആന്‍ഡ്രോയ്ഡ് ആപ്പിലെ റിപ്പോര്‍ട്ട് എ സ്‌റ്റോറി ടാബ് ക്ലിക്ക് ചെയ്യുക. സ്വന്തം ഐഡി വഴി വീഡിയോ അയക്കുക.

കസബയും കമ്മട്ടിപ്പാടവും വിസ്മയവും മൊയ്തീനും.. ഓണത്തിന് ചാനല്‍ പോര് കനക്കും

0

കസബയും കമ്മട്ടിപ്പാടവും വിസ്മയവും മൊയ്തീനും.. ഓണത്തിന് ചാനല്‍ പോര് കനക്കും
ഇത്തവണ ഓണത്തിന് ചാനലുകള്‍ തമ്മിലുള്ള പോരാട്ടം കനക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഏഷ്യാനെറ്റും സൂര്യയും തന്നെയാണ് ഹിറ്റ് ചിത്രങ്ങളെ നിരത്തി ഇത്തവണയും കടുത്ത മല്‍സരത്തിനിറങ്ങുന്നത്. കൈരളിയും ഏഷ്യാനെറ്റും പങ്കിട്ട് സംപ്രേഷണവകാശം സ്വന്തമാക്കിയ എന്ന് നിന്റെ മൊയ്തീന്‍ ഇരു ചാനലുകളും മുമ്പ് വിശേഷ ദിവസങ്ങളില്‍ ചെയ്തതു പോലെ മല്‍സരിച്ച് ഒരേസമയം ടിവിയിലെത്തിക്കുമെന്നും സൂചന.

മലരേ തെലുങ്കില്‍ എത്തിയപ്പോള്‍ എവരേ ആയി; പാട്ടിന്റെ വീഡിയോ കണ്ടു നോക്കൂ

തിയറ്ററുകളില്‍ ഇപ്പോഴും തുടരുന്ന കസബയെ സിഡി പോലും ഇറങ്ങും മുമ്പ് ടിവിയിലെത്തിക്കുന്നത് സൂര്യ ടിവിയാണ്. കമ്മട്ടിപ്പാടമാണ് ഏഷ്യാനെറ്റിന്റെ തിരുവോണ നാളിലെ തുറുപ്പുചീട്ട്. മഴവില്‍ മനോരമയ്ക്ക് കിംഗ് ലയറും ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യവുമുണ്ട്. കൈരളി മൊയ്തിന്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കി പതിവുപോലെ തമിഴ് ഹിറ്റ് ചിത്രങ്ങളുടെ മലയാളം പതിപ്പില്‍ ഒതുക്കും.
ചാനലുകളുടെ സിനിമാ ലിസ്റ്റ് നോക്കാം
ഏഷ്യാനെറ്റ്- കമ്മട്ടിപ്പാടം, എന്ന് നിന്റെ മൊയ്തീന്‍, ആക്ഷന്‍ ഹീറോ ബിജു, കലി, പത്തേമാരി, ടു കണ്‍ട്രീസ്, അടികപ്യാരെ കൂട്ടമണി

സൂര്യ- കസബ, ചാര്‍ളി, പാവാട, ഷാജഹാനും പരീക്കുട്ടിയും, ആടുപുലിയാട്ടം

രഹസ്യങ്ങള്‍ വെളിപ്പെടുത്തി; കാജലിനോട് സംവിധായകന് നീരസം

മഴവില്‍ മനോരമ- കിംഗ് ലയര്‍, മഹേഷിന്റെ പ്രതികാരം, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഇരുദി സുട്രു, സോള്‍ട്ട് മാംഗോ ട്രി

കൈരളി- എന്ന് നിന്റെ മൊയ്തീന്‍, വിജയുടെ പുലി, രജനി മുരുകന്‍, വേതാളം, രജനി മുരുകന്‍

അമൃതയും ഫഌവേഴ്‌സും ഓണച്ചിത്രങ്ങള്‍ ഏതെന്ന് പ്രഖ്യാപിച്ചിട്ടില്ല.