അജിത്തിന് വില്ലനായി വിവേക് ഒബ്‌റോയ്
ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലന്‍ വേഷത്തിലൂടെ കോളിവുഡിലേക്ക്. അജിത്തിന്റെ 57-ാമത്തെ ചിത്രമായ എകെ 57ല്‍ വിവേക് ഓബ്‌റോയ് പ്രധാന വില്ലനാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്റര്‍നാഷണല്‍ സ്‌പൈ ത്രില്ലറാണ്. ഇതിനായി ഏറെ സ്റ്റൈലിഷായ ഒരു വില്ലന്‍ കഥാപാത്രമാണ് ആവശ്യമായിട്ടുള്ളത്. അരവിന്ദ് സ്വാമി, സുദീപ്, പ്രസന്ന, അര്‍ജുന്‍ സാറ തുടങ്ങിയവരെയും വേഷത്തിനായി സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാജല്‍ അഗര്‍വാളും അക്ഷര ഹാസനുമാണ് നായികമാര്‍.
loading...