ഗ്രേറ്റ് ഫാദര്‍ ലൊക്കേഷനില്‍ വൈശാഖ് എത്തി; ഒരുങ്ങുന്നത് ഒരു വന്‍ സിനിമ?
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മാത്രമല്ല മലയാള സിനിമയുടെ തന്നെ എക്കാലത്തെയും വലിയ അല്‍ഭുത വിജയമാണ് പുലിമുരുകന്‍ സ്വന്തമാക്കുന്നത്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ടോമിച്ചന്‍ മുളകുപാടമാണ്. പുലിമുരുകന്റെ അണിയറയിലെ ടീം വീണ്ടും ഒരു വന്‍ പ്രൊജക്റ്റിന് ഒരുങ്ങുന്നതായാണ് സൂചനകള്‍. പക്ഷേ ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിയാകും നായക സ്ഥാനത്തുണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മാണത്തിില്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ്ഫാദറിന്റെ ലൊക്കേഷനിലാണ് മെഗാസ്റ്റാര്‍ ഇപ്പോഴുള്ളത്. വൈശാഖും ഉദയ്കൃഷ്ണയും ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പറഞ്ഞ കഥ താരത്തിന് ഇഷ്ടമായെന്നും സമ്മതം മൂളിയെന്നും സൂചനകളുണ്ട്. നേരത്തേ പോക്കിരിരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് വൈശാഖ് സ്വതന്ത്ര സംവിധായകനായി അരങ്ങേറിയത്.
loading...