ദാസനെയും വിജയനെയും വീണ്ടുമെത്തിക്കാന്‍ വിനീത് ശ്രീനിവാസന്‍
മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട കഥാപാത്രം സേതുരാമയ്യര്‍ സിബിഐ ആയിരിക്കും. ഇതിനു തൊട്ടുപിന്നാലെ തന്നെ ദാസനും വിജയനും ഉണ്ടാകും. തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ സമകാലിക വ്യഥകള്‍ പറഞ്ഞ് നാടോടിക്കാറ്റിലൂടെയാണ് ദാസനും വിജയനും ആദ്യമെത്തുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. സിനിമയുടെ അവസാനം സിഐഡി മാരായി മാറിയ ദാസനും വിജയനും പട്ടണ പ്രവേശത്തിലും അക്കരയക്കരേ അക്കരേയിലും എത്തി. ഇതില്‍ ആദ്യ രണ്ടു ചിത്രങ്ങളും വന്‍ വിജമായപ്പോള്‍ മൂന്നാം ഭാഗം ശരാശരിയിലൊതുങ്ങി.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ദാസനും വിജയനും വീണ്ടും സ്‌ക്രീനില്‍ എത്താന്‍ ഒരുങ്ങുന്നതായി സൂചന. വിനീത് ശ്രീനിവാസനാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ താല്‍പ്പര്യം വ്യക്തമാക്കിയത്. ഇരു കഥാപാത്രങ്ങളെയും വെച്ചു കൊണ്ടുള്ള ഒരു കണ്‍സെപ്റ്റ് തന്റെ മനസിലുണ്ടെന്നും ഇത് ഒരു തിരക്കഥയായി വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് വിനീത് വ്യക്തമാക്കിയത്. തിരക്കഥ പൂര്‍ത്തിയായാല്‍ ചിത്രം ഉടന്‍ ആരംഭിക്കും.
loading...