മമ്മൂട്ടിയുടെ റേഞ്ചിന് താരതമ്യങ്ങളില്ല: കുനാര്‍ കപൂര്‍
അഭിനയത്തില്‍ മമ്മൂട്ടിയുടെ റേഞ്ചിന് താരതമ്യങ്ങളില്ലെന്ന് ബോളിവുഡ് താരം കുനാല്‍ കപൂര്‍. രംഗ് ദേ ബസന്തി പോലുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ കപൂര്‍ ജയരാജ് സംവിധാനം ചെയ്യുന്ന വീരത്തിലൂടെ മലയാളത്തിലും എത്തുകയാണ്. ഷേക്‌സ്പിയറുടെ മാക്ബത്തിനെ വടക്കന്‍ പാട്ടിന്റെ കഥാപാത്രങ്ങളുമായി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ചന്തു ചേകവര്‍ എന്ന കഥാപാത്രത്തെയാണ് കുനാല്‍ അവതരിപ്പിക്കുന്നത്. മുമ്പ് വടക്കന്‍ പാട്ടിലെ ചന്തുവിനെ അനശ്വരനാക്കിയ മമ്മൂട്ടിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് കുനാല്‍ പറയുന്നു. താന്‍ ഒരു വലിയ മമ്മൂട്ടി ഫാന്‍ ആണെന്നും ചരിത്ര സിനിമകളില്‍ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്നും വാള്‍ ഉപയോഗിക്കുന്ന രീതി മനസിലാക്കാന്‍ അദ്ദേഹം അഭിനയിച്ച രംഗങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
മലയാളത്തില്‍ അവസാനം കണ്ട ചിത്രം ദൃശ്യം ആണെന്നും മോഹന്‍ലാലിന്റെ അഭിനയത്തിലെ ഡീറ്റെയ്‌ലിംഗ് ഇഷ്ടമാണെന്നും കുനാല്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.
loading...