35കോടിയില്‍ ഒരുങ്ങുന്ന വീരം; ട്രെയ്‌ലര്‍ കാണാം
മലയാളത്തില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന വിശേഷണവുമായി എത്തുന്ന വീരത്തിന്റെ ട്രെയ്‌ലര്‍കാണാം. ഷേക്‌സ്പിയറുടെ മാക്ബത്തിനെ വടക്കന്‍പാട്ടിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയരാജാണ്. കുനാല്‍ കപൂറാണ് നായകന്‍. 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം വീരമാകുമെന്ന് ഇതിനകം ജയരാജ് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ഗ്രാഫിക്‌സിനു വേണ്ടി മാത്രം 20 കോടി ചെലവാക്കിയിട്ടുണ്ട്. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
loading...