സൗന്ദര്യ രജനീകാന്ത് ചിത്രം പ്രണവ് മോഹന്‍ലാല്‍ ഉപേക്ഷിച്ചു

സൗന്ദര്യ രജനീകാന്ത് ചിത്രം പ്രണവ് മോഹന്‍ലാല്‍ ഉപേക്ഷിച്ചു

0
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ പ്രണവ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനു മുമ്പ് തന്നെ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും പ്രണവിനെ തേടി മികച്ച പ്രൊജക്റ്റുകള്‍ എത്തിയിരുന്നു. ഇതില്‍ സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴില്‍ പ്രണവ് അരങ്ങേറുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം പ്രണവ് ഉപേക്ഷിച്ചെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജീത്തു ജോസഫ് ചിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മറ്റ് പ്രൊജക്റ്റുകള്‍ അതിനു ശേഷം മാത്രമേ ഏറ്റെടുക്കാനാകൂവെന്നും പ്രണവ് സൗന്ദര്യയെ അറിയിച്ചുവെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ധനുഷ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മറ്റൊരു പുതുമുഖത്തെ അവതരിപ്പിക്കാനാണ് ഇപ്പോള്‍ സൗന്ദര്യ ശ്രമിക്കുന്നത്.

 

loading...

SIMILAR ARTICLES

കൊല്ലരുതെന്ന് പുലിയോട് സ്വര്‍ണക്കടുവ

0

പാട്ടുപാടി അനുഷ്‌ക;നായയുടെ പ്രതികരണം കണ്ടു നോക്കൂ

0

NO COMMENTS

Leave a Reply