റെയ്ജനുമായുള്ള പ്രണയം; ഫേസ്ബുക്ക് ലൈവില്‍ സത്യം വെളിപ്പെടുത്തി അനുശ്രീ

റെയ്ജനുമായുള്ള പ്രണയം; ഫേസ്ബുക്ക് ലൈവില്‍ സത്യം വെളിപ്പെടുത്തി അനുശ്രീ

0

കഴിഞ്ഞ ദിവസങ്ങളിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ഗോസിപ്പു കോളങ്ങളില്‍ ആ സംശയം വന്നത്. മലയാളത്തിലെ ശ്രദ്ധേയയായ യുവനടി അനുശ്രീ സീരിയല്‍ താരം റെയ്ജനുമായി പ്രണയിത്തിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ പ്രൊമോയാണ് ഇത്തരം സംശയങ്ങള്‍ക്കിട നല്‍കിയത്. റിമിടോമി അവതരിപ്പിക്കുന്ന പരിപാടിയില്‍ ഇരുവരും പ്രണയം വെളിപ്പെടുത്തുന്നു എന്നു തോന്നിക്കുന്ന തരത്തിലായിരുന്നു പ്രൊമോ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അനുശ്രീ തന്നെ ഫേസ്ബുക്ക് ലൈവുമായി രംഗത്തെത്തി. രണ്ട് സീരിയല്‍ താരങ്ങള്‍ക്കൊപ്പമാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാനിരുന്നതെന്നും എന്നാല്‍ ഒരാള്‍ക്ക് വരാനാകാത്തതിനാല്‍ റിമിടോമി പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയായിരുന്നെന്നും താരം വ്യക്തമാക്കുന്നു. പരിപാടിക്കിടെ പറഞ്ഞ ചില തമാശകളാണ് പ്രൊമോയില്‍ കാണിച്ചിരിക്കുന്നത്. അതുകണ്ട് തെറ്റിദ്ധരിക്കേണ്ടെന്നും ഉടന്‍ കല്യാണമില്ലെന്നും അനുശ്രീ വ്യക്തമാക്കി.

loading...

NO COMMENTS

Leave a Reply