ജീവിതം കോമഡിയല്ല; വിഷാദ രോഗത്തിന് മരുന്ന് കഴിച്ചു- ബിന്ദു പണിക്കര്‍
തന്റെ ജീവിതം തമാസ നിറഞ്ഞതല്ലെന്ന് നടി ബിന്ദു പണിക്കര്‍. ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളം വിഷാദ രോഗത്തിന് ചികിത്സ തേടേണ്ടി വന്നതായും താരം വെളിപ്പെടുത്തി. ജീവിതത്തില്‍ തനിക്ക് കോമഡി പറയാനറിയില്ലെന്നും ചിരിക്കാന്‍ മാത്രമേ അറിയുകയുള്ളൂവെന്നും ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു.
സിനിമയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് വിവാഹിതയായത്. പത്തുവര്‍ഷം പൂര്‍ത്തിയാകും മുമ്പ് ഭര്‍ത്താവ് മരിച്ചു. 34 ദിവസത്തോളം ഭര്‍ത്താവ് വെന്റിലേറ്ററില്‍ കിടന്നെന്നും അതിനിടയ്ക്കും തനിക്ക് അഭിനയിക്കേണ്ടി വന്നെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു.
ജഗതി ശ്രീകുമാര്‍ സിനിമയില്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് തങ്ങളുടെ അവസരങ്ങളും ഇല്ലാതാക്കി. സിനിമാ രംഗത്തു നിന്നും മാറിനില്‍ക്കുന്നതല്ല, അവസരങ്ങള്‍ ലഭിക്കാത്തതാണ് പ്രശ്‌നമെന്നും അവര്‍ വിശദീകരിച്ചു.
loading...