കേന്ദ്രസര്‍ക്കാറിനെതിരേ ആഞ്ഞടിച്ച് ഇളയ ദളപതി
500രൂപ, 1000 രൂപ നോട്ടുകള്‍ റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സാധാരണക്കാരം വലയ്ക്കുന്നതില്‍ വിമര്‍ശനവുമായി ഇളയ ദളപതി വിജയ്. സമ്പന്നരായ 20 ശതമാനത്തില്‍ ചിലര്‍ ചെയ്ത തെറ്റിന്റെ പേരില്‍ മുഴുവന്‍ ജനങ്ങളും ശിക്ഷയനുഭവിക്കുകയാണ്.
കൊച്ചുമകളുടെ വിവാഹത്തിനായ് സ്ഥലം വിറ്റ പണം ഉപയോഗിക്കാനാവില്ലെന്നറിഞ്ഞ് വൃദ്ധ ആത്മഹത്യക്ക് ശ്രമിച്ചു. ചികിത്സ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഇത്തരം വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും. വേണ്ട മുന്‍കരുതലുകള്‍ കാണാതെയാണ് സര്‍ക്കാര്‍ ഉത്തരവിട്ടതെന്നും വിജയ് ചൂണ്ടിക്കാട്ടി. കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരായ സര്‍ക്കാര്‍ നടപടികളെ അംഗീകരിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
loading...