ദുല്‍ഖറിന്റെ നായികയാകണം, ബിക്കിനിയിലും കംഫര്‍ട്ട്- പാര്‍വതി ഓമനക്കുട്ടന്‍
മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമല്ല ദുല്‍ഖറിന്റെ നായികയാകാനാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ മിസ് വേള്‍ഡ് റണ്ണറപ്പും ബോളിവുഡ് താരവുമായ പാര്‍വതി ഓമനക്കുട്ടന്‍. മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. കല്യാണം ഉടനെയില്ലെന്നും യൂറോപ്പില്‍ സെറ്റില്‍ ചെയ്യാനാണ് ഇഷ്ടമെന്നും പാര്‍വതി കൂട്ടിച്ചേര്‍ക്കുന്നു. മലയാളത്തിലെ പാര്‍വതിയെയാണ് നടിമാരില്‍ ഇപ്പോള്‍ ഇഷ്ടമെന്നും പാര്‍വതി ഓമനക്കുട്ടന്‍ വ്യക്തമാക്കുന്നു. ബിക്കിനി ആയായും ഫുള്‍ സ്‌കര്‍ട്ട് ആയാലും തനിക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ അണിയാന്‍ മടിയില്ലെന്ന് താരം വ്യക്തമാക്കി. സാരിയില്‍ കംഫര്‍ട്ടിബിളാണ്, ഇഷ്ടവേഷം ഷോര്‍ട്ട്‌സും ടീഷര്‍ട്ടുമാണെന്നും പാര്‍വതി ഓമനക്കുട്ടന്‍ വ്യക്തമാക്കുന്നു.
loading...