ഗ്രേറ്റ് ഫാദറില്‍ എന്താണ് ഇത്ര സസ്‌പെന്‍സ്?
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദര്‍. പൃഥ്വിരാജ് നേതൃത്വം നല്‍കുന്ന ഓഗസ്റ്റ് ഫിലിംസ് ചിത്രം നിര്‍മിക്കുന്നു എന്നതും ചിത്രത്തെ പ്രൊമോട്ട് ചെയ്യാന്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിയുമുണ്ട് എന്നതുമായിരുന്നു ആദ്യ ഘട്ടത്തില്‍ ചിത്രത്തെ ശ്രദ്ധേയമാക്കിയതത്. ചിത്രത്തിനായി കട്ടിത്താടി നീട്ടിവളര്‍ത്തിയ മെഗാസ്റ്റാറിന്റെ ലുക്ക് കൂടി പുറത്തുവന്നതോടെ പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ ചിത്രത്തില്‍ കൃത്യമായി താരത്തിന്റെ ലുക്ക് എന്താണെന്ന് ഇതുവരെയും വ്യക്തമാക്കാതെയാണ് ആദ്യ മൂന്ന് പോസ്റ്ററുകളും പുറത്തിറങ്ങിയത്.
കര്‍ണനെ കുറിച്ച് പറയാറായിട്ടില്ല; നടക്കട്ടെയെന്ന് പ്രതീക്ഷിക്കാം: മമ്മൂട്ടി
ഇതില്‍ മൂന്നാമത്തെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുകയാണ്. മഴയത്ത് തോക്കും പിടിച്ച് തൊപ്പിയും വെച്ച് നടന്നു പോകുന്ന മമ്മൂട്ടിയെ ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ ബിഗ് ബി ക്കു മേലേ നില്‍ക്കുന്ന ഒരു സ്‌റ്റൈലിഷ് ചിത്രത്തിന്റെ പ്രതീക്ഷകളാണ് നല്‍കുന്നത്.
ഇതു കൂടാതെ മലയാള സിനിമയ്ക്ക് പതിവില്ലാത്ത വിധം രഹസ്യ സ്വഭാവത്തിലാണ്് ചിത്രത്തിന്റെ ഷൂട്ടിംഗ്. മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ചിത്രത്തില്‍ നായികയായെത്തുന്ന സ്‌നേഹയുടെയും മകളായെത്തുന്ന ബേബി സാറയുടെയും കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടരുതെന്ന് അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതായാണ് സൂചന. പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളിലും ഷൂട്ടിംഗിനിടയിലെ ചിത്രങ്ങളില്ല. തിയറ്ററില്‍ ആവേശം നിറയ്ക്കാന്‍ പോന്ന വെടിമരുന്ന് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.