മോഹന്‍ലാലിനോട് ആരാധന; മമ്മൂട്ടി കുടുംബാംഗത്തെ പോലെ- കാളിദാസ്
നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനായ ആദ്യ ചിത്രം മീന്‍കുഴമ്പും മണ്‍പാനയും ഇന്നലെ തിയറ്ററുകളിലെത്തി. ഹാസ്യ സ്വഭാവത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തമിഴകത്ത് ലഭിക്കുന്നത്. കാളിദാസിന്റെ ആദ്യ മലയാള ചിത്രം പൂമരത്തിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകനായ താന്‍ പുലിമുരുകന്‍ കണ്ടുകഴിഞ്ഞതായി ഒരു അഭിമുഖത്തില്‍ കാളിദാസ് പറയുന്നു. ആരാണ് അദ്ദേഹത്തിന്റെ ആരാധകര്‍ അല്ലാത്തത് എന്നാണ് കാളിദാസ് ചോദിക്കുന്നത്. മമ്മൂട്ടി തനിക്ക് കുടുംബാംഗത്തെ പോലെയാണെന്നും അദ്ദേഹമാണ് തന്റെ റോള്‍ മോഡലെന്നും താരം കൂട്ടിച്ചേര്‍ത്തു. പഠനകാര്യങ്ങളില്‍ ഉള്‍പ്പടെ മമ്മുക്കയുടെ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചെന്നൈ ലയോള കോളെജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന് ചേര്‍ന്നത് മമ്മൂട്ടി പറഞ്ഞിട്ടാണെന്നും കാളിദാസ് പറയുന്നു.