സല്‍മാന്‍ ഖാന്‍ ലുലിയയുമായി പിരിഞ്ഞതെന്തിന്?
ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ഖാന്‍ കാമുകി ലുലിയ വന്‍ഡുറുമായി പിരിഞ്ഞ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഡിസംബറില്‍ ഇരുവരും വിവാഹിതരായേക്കും എന്ന മുന്‍ സൂചനകളെ തകിടം മറിച്ചുകൊണ്ടായിരുന്നു ആ വാര്‍ത്ത പുറത്തുവന്നത്. ആരുമായും കമ്മിറ്റഡ് ആകാനുള്ള സല്‍മാന്റെ മടിയാണ് ഇതിനു കാരണമെന്നാണ് പലരും വിലയിരുത്തിയത്. 45 പിന്നിട്ടിട്ടും ബാച്ചിലര്‍ ആയി തുടരുന്ന സല്‍മാന് മുമ്പും കാമുകിമാര്‍ പലതുണ്ടായിട്ടും വിവാഹത്തില്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇരുവര്‍ക്കും ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് ബന്ധം പിരിയാന്‍ കാരണമെന്നാണ് താരത്തിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. റുമേനിയന്‍ ടിവി താരമായ ലുലിയയുമായി സാംസ്‌കാരികവും വൈകാരികവുമായ കാര്യങ്ങളില്‍ സല്‍മാന് വിയോജിപ്പുണ്ടായിരുന്നുവെന്നാണ് സൂചന. തന്റെ മാതാപിതാക്കളോടുള്ള ലുലിയയുടെ സമീപനവും സല്‍മാന് തൃപ്തികരമായിരുന്നില്ലത്രേ.