മിഥുനും സണ്ണി വെയ്‌നും അലമാരയില്‍ ഒളിപ്പിക്കുന്നതെന്ത്?
ഒരിടവേളയ്ക്കു ശേഷം സണ്ണി വെയ്‌നിന്റെ തിരിച്ചുവരവ് സാധ്യമാക്കിയ ചിത്രമായിരുന്നു ആന്‍മരിയ കലിപ്പിലാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ശരാശരി വിജയം കരസ്ഥമാക്കി. ഇപ്പോള്‍ സണ്ണി വെയ്‌നും മിഥുനും വീണ്ടും ഒന്നിക്കുകയാണ്. ഈ ചിത്രത്തിന്റെ പേരും വെറൈറ്റിയാണ് ‘അലമാര’.
വിവാഹ ശേഷം പെണ്‍വീട്ടുകാര്‍ ദമ്പതികള്‍ക്ക് അലമാര നല്‍കുന്ന ചടങ്ങിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അലമാര കൊണ്ടു വന്നപ്പോഴുള്ള രസകരമായ സംഭവ വികാസങ്ങള്‍ തിരക്കഥയാക്കിയത് ജോണ്‍ മന്ത്രിക്കലാണ്. നവംബര്‍ 15ന് ബെംഗളൂരുവില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്. രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.