ആട് ജീവിതം യാഥാര്‍ത്ഥ്യമാകുന്നു; നായകന്‍ പൃഥ്വിരാജ് തന്നെ
ബെന്യാമന്‍ രചിച്ച ബെസ്റ്റ് സെല്ലര്‍ നോവല്‍ ആട് ജീവിതം സിനിമയാകുന്നു. യഥാര്‍ത്ഥ ജീവിതത്തെ അവലംബിച്ചെഴുതിയ നോവലിനെ സിനിമയാക്കുന്നത് ബ്ലസിയാണ്. പൃഥ്വിരാജ് നായക കഥാപാത്രമായ നജീബ് ആകും. നേരത്തേ പ്രഖ്യാപിക്കപ്പെട്ട പ്രൊജക്റ്റ് ആണെങ്കിലും പലവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. ജൂണില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
പൃഥ്വിരാജ്- ഗൗതം മേനോന്‍ ചിത്രം; വിശദാംശങ്ങള്‍ ഇതാ
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ പുതിയ സാങ്കേതിക മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത പരീക്ഷണങ്ങള്‍ക്ക് മലയാളവും തയാറാകുകയാണെന്ന് ബ്ലസി പറഞ്ഞു.
പൃഥ്വിരാജിന് ഏറെ സാധ്യതകളുള്ള കഥാപാത്രമാണ് നജീബ്. കര്‍ണന്റെ ചിത്രീകരണത്തിനു ശേഷമാകും ആടുജീവിതത്തിലേക്ക് പൃഥ്വി ജോയിന്‍ ചെയ്യുക. കര്‍ണനിലെ യോദ്ധാവിന്റെ ശരീരത്തില്‍ നിന്ന് നജീബിലെ നിസഹായനായ മരുഭൂമിവാസിയിലേക്കുള്ള പൃഥ്വിയുടെ മേക്കോവര്‍ തന്നെ ശ്രമകരമായിരിക്കും.