പൃഥ്വിരാജ്- ഗൗതം മേനോന്‍ ചിത്രം; വിശദാംശങ്ങള്‍ ഇതാ

പൃഥ്വിരാജ്- ഗൗതം മേനോന്‍ ചിത്രം; വിശദാംശങ്ങള്‍ ഇതാ

0

തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുളള സംവിധായകരില്‍ ഒരാളായ ഗൗതം മേനോന്‍ പൃഥ്വിരാജുമായി ചേരുന്നു എന്നൊരു വാര്‍ത്ത അല്‍പ്പദിവസങ്ങള്‍ക്കു മുമ്പ് വന്നിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നു. തമിഴിലും കന്നഡയിലും തെലുങ്കിലുമായിട്ടൊരുക്കുന്ന ചിത്രത്തില്‍ ഒരു മലയാളി യുവാവായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഏതാനും ചില മലയാളം സംഭാഷണങ്ങളും താരത്തിനുണ്ട്. നാലു സുഹൃത്തുക്കള്‍ കൂടിച്ചേരുമ്പോഴുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാകും ഈ ചിത്രമെന്ന് താരം വ്യക്തമാക്കുന്നു.

മമ്മൂട്ടി- രഞ്ജിത് ചിത്രം വമ്പനല്ല; ദ ന്യൂ ഇന്ത്യന്‍ റുപ്പീ

പൃഥ്വിയെ കൂടാതെ ജയം രവി, പുനീത് രാജ്കുമാര്‍, സായ്ധരണ്‍ തേജ് എന്നിങ്ങനെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള യുവതാരങ്ങള്‍ ചിത്രത്തിലുണ്ട്. അതിനാല്‍ ദക്ഷിണേന്ത്യല്‍ മാത്രം 2500ഓളം തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പറ്റിയ ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് പറയുന്നത്. അനുഷ്‌കയും തമന്നയുമാണ് നായികമാര്‍.

loading...

SIMILAR ARTICLES

നിറവയറുമായി കരീനയും സെയ്ഫും നടത്തിയ ഫോട്ടോഷൂട്ട്; വീഡിയോ കാണാം

0

NO COMMENTS

Leave a Reply