മമ്മൂട്ടി- രഞ്ജിത് ചിത്രം വമ്പനല്ല; ദ ന്യൂ ഇന്ത്യന്‍ റുപ്പീ

മമ്മൂട്ടി- രഞ്ജിത് ചിത്രം വമ്പനല്ല; ദ ന്യൂ ഇന്ത്യന്‍ റുപ്പീ

0
കടല്‍ കടന്നൊരു മാത്തുകുട്ടിക്ക് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന് ദ ന്യൂ ഇന്ത്യന്‍ റൂപ്പീ എന്നു പേരിട്ടു. കേന്ദ്രസര്‍ക്കാര്‍ നിലവിലെ രണ്ട് നോട്ടുകള്‍ പിന്‍വലിച്ച് പുതിയ നോട്ടുകളിറക്കിയ ദിവസം തന്നെയാണ് ഈ പേരു വന്നതെന്നത് ശ്രദ്ധേയമാണ്. നേരത്തേ വമ്പന്‍ എന്നാണ് ചിത്രത്തിന്റെ പേരെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇത് നിഷേധിച്ച് രഞ്ജിത് തന്നെ രംഗത്തെത്തുകയും ചെയ്തു. കള്ളപ്പണവും അതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളുമാണ് ചിത്രം കൈകാര്യം ചെയ്യുക. ആക്ഷന്‍ മൂഡില്‍ തന്നെയായിരിക്കും ചിത്രം എത്തുക. എന്നാല്‍ മാസ് എന്റര്‍ടെയ്‌നര്‍ സ്വഭാവം ഉണ്ടാകില്ല. കാശ്‌മോര, മാരി എന്നീ സിനിമകളുടെ ക്യാമറ നിര്‍വഹിച്ച ഓം പ്രകാശാണ് ഛായാഗ്രഹണം. സംഗീതം ഷഹബാസ് അമന്‍. ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്ജ് എന്നിവരാണ് മറ്റ് താരങ്ങള്‍.
loading...

NO COMMENTS

Leave a Reply