ക്ലാസ്‌മേറ്റായ കല്യാണിയെ ഓര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍
സൗഹൃദങ്ങള്‍ ദീര്‍ഘകാലം കാത്തുവെക്കുന്ന സ്വഭാവം വാപ്പച്ചിയെ പോലെ തന്നെ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. മുംബൈയിലെ ബാരി ജോണ്‍ ആക്റ്റിങ് സ്റ്റുഡിയോയിലെ പഠനകാലത്ത് തന്റെ സഹപാഠി ആയിരുന്ന കല്യാണി ദേശായിയെ ഓര്‍ത്തുകൊണ്ട് താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. അന്ന് കൂട്ടത്തില്‍ ഏറ്റവും പ്രായം കുറവ് ബെംഗളൂരുകാരിയായ കല്യാണിയായിരുന്നു. അതിനാല്‍ തന്നെ കുട്ടിയായിട്ടായിരുന്നു എല്ലാവരും അവളെ കരുതിയിരുന്നത്.
ഇന്നവര്‍ അറിയപ്പെടുന്ന കോസ്റ്റിയും ഡിസൈനറാണ്. നോട്ട് ജസ്റ്റ് ബ്ലാക്ക് എന്ന കല്യാണിയുടെ കോസ്റ്റ്യും ബ്രാന്‍ഡ് ലോഞ്ചു ചെയ്യാന്‍ പോവുകയാണ്. തങ്ങളെല്ലാം കല്യാണികുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും കല്യാണി ഇനിയും ഉയരങ്ങളിലെത്താന്‍ എല്ലാ ആശംസകളും നേരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.