രണ്‍ബീറുമായി പിരിഞ്ഞ കത്രീനയ്ക്ക് പുതിയ കാമുകന്‍?
ബോളിവുഡ് പാപ്പരാസികള്‍ ഏറെ ആഘോഷിച്ച പ്രണയമായിരുന്നു കത്രീന കൈഫും രണ്‍ബീര്‍ കബീറുമായി ഉണ്ടായിരുന്നത്. വിദേശത്തെ ബീച്ചുകളില്‍ റണ്‍ബീറുമൊത്ത് കറങ്ങുന്ന കത്രീനയുടെ ചിത്രങ്ങളെല്ലാം നെറ്റ് ലോകത്ത് ആഘോഷമായിരുന്നു. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്. ഇരുവരും വേര്‍പിരിയുകയും അത് അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ കത്രീന പുതിയ കൂട്ടുകാരനെ കണ്ടെത്തിയിരിക്കുന്നു എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.
മമ്മൂട്ടി- രഞ്ജിത് ചിത്രം വമ്പനല്ല; ദ ന്യൂ ഇന്ത്യന്‍ റുപ്പീ
മുകേഷ് അംബാനിയുടെ മകന്‍ ആകാഷ് അംബാനിയാണ് കത്രീനയുടെ പുതിയ നായകന്‍. അടുത്തിടെ ബോളിവുഡ് പാര്‍ട്ടികള്‍ക്കെല്ലാം ഇരുവരും ഒരുമിച്ചാണേ്രത എത്തുന്നത്. റണ്‍ബീറുമൊത്തുകറങ്ങുമ്പോള്‍ പാപ്പരാസികളെ ഏറെ പേടിച്ചിരുന്ന കത്രീന ഇപ്പോള്‍ അതൊന്നും വകവെക്കാതെയാണേ്രത പുതിയ ബോയ്ഫ്രണ്ടിനൊപ്പം കറങ്ങുന്നത്.