ആകാംക്ഷയുണര്‍ത്തി ഒരേ മുഖം ട്രെയ്‌ലര്‍
ക്യാംപസ് പശ്ചാത്തലത്തിലെ ക്രൈം ത്രില്ലറിന്റെ സൂചന നല്‍കി ഒരേ മുഖം ട്രെയ്‌ലര്‍ പുറത്തിറങ്ങി. സജിത് ജഗത് നന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ധ്യന്‍ ശ്രീനിവാസന്റെ വ്യത്യസ്ത ഗെറ്റപ്പ് ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. അജു വര്‍ഗീസ്, പ്രയാഗ മാര്‍ട്ടിന്‍, രണ്‍ജി പണിക്കര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ബാക്ക് വാട്ടര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ വിശ്വാസും നിര്‍മിച്ചിരിക്കുന്ന ചിത്രം അടുത്തമാസം തീയറ്ററുകളിലെത്തും.
loading...