തോപ്പില്‍ ജോപ്പന്റെ കഥ കിട്ടിയത് പള്ളിലച്ചനില്‍ നിന്ന്
തോപ്പില്‍ ജോപ്പന്റെ കഥ തനിക്കു വീണു കിട്ടിയത് ഒരു പള്ളീലച്ചനില്‍ നിന്നാണെന്ന് വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ. മുന്‍ കാമുകിയെ ഓര്‍ത്ത് മദ്യപിച്ചു നടക്കുന്ന കഥാപാത്രമാണിത്. സംവിധായകന്‍ ജോണി ആന്റണി ഒരിക്കല്‍ പള്ളിയില്‍ പോയപ്പോള്‍ തന്നെയും കൂട്ടി.
മോഹന്‍ലാല്‍- ജിബു ജേക്കബ്ബ് ചിത്രം നവംബര്‍ നാലിന്
പള്ളിലച്ഛന്റെ പ്രസംഗത്തില്‍ നിന്നാണ് തോപ്പില്‍ ജോപ്പന്റെ കഥ കിട്ടിയത്. പ്രണയം, ജീവിതം, മദ്യപാനം എന്നീ വിഷയങ്ങളെ കുറിച്ചാണ് അച്ഛന്‍ പ്രസംഗത്തില്‍ പറഞ്ഞത്. ഇതുകൂടാതെ തനിക്ക് പരിചയമുള്ള ഒരു ഇടുക്കിക്കാരനും ചിത്രത്തിന് പ്രചോദനമായെന്ന് നിഷാദ് കോയ പറയുന്നു. കാമുകി ഉപേക്ഷിച്ചതു മൂലം മദ്യപാനിയായ ഒരു തോപ്രാംകുടിക്കാരനാണ് അത്.