മഞ്ജു വാര്യർ തമിഴിലേക്ക്

മഞ്ജു വാര്യർ തമിഴിലേക്ക്

0

അരവിന്ദ് സ്വാമിയുടെ നായികയായി മഞ്ജുവാര്യർ തമിഴില്‍ അരങ്ങേറുന്നു. രമണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഖ്യ വേഷത്തിൽ മഞ്ജു എത്തുന്നത് . മുമ്പ് വിജയ്‌യെ നായകനാക്കി തിരുമലൈയും ആദിയും ധനുഷിനെ നായകനാക്കി സുള്ളനും ചെയ്ത രമണ മുന്നോട്ട് വെച്ച പുതിയ സ്‌ക്രിപ്റ്റ് മഞ്ജുവിന് ഇഷ്ടമായെന്നാണ് തമിഴകത്തെ വര്‍ത്തമാനം.

തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന സംവിധായകന്‍ രമണ ചികിത്സയ്ക്കും പരിശീലനത്തിനും ശേഷമുള്ള മടങ്ങിവരവ് മഞ്ജുവിനെ നായികയാക്കിക്കൊണ്ടായിരിക്കും എന്നാണ് വാര്‍ത്ത. വാനം എന്നായിരിക്കും സിനിമയൂടെ പേരെന്നും രമേശ് വിനായകമാകും സംഗീതം കൊടുക്കുന്നതെന്നും മാത്രമാണ് പുറത്തു വന്നിട്ടുള്ള വിവരം.

NO COMMENTS

Leave a Reply