ലാലേട്ടന്റെ സൈറ്റ് ഹാക്ക് ചെയ്തതിന് വിശദീകരണവുമായി സൈബര്‍ വാരിയേഴ്‌സ്
2014ലാണ് മോഹന്‌ലാലിന്റെ ‘ ദ കംപ്ലീറ്റ് ആക്റ്റര്‍’ എന്ന വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്. ഇതിനു മറുപടിയെന്നോണം കേരള സൈബര്‍ വാരിയേഴ്‌സ് എന്ന സംഘം നിരവധി പാക്ക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേരള സൈബര്‍ വാരിയേഴ്‌സ് തന്നെ മോഹന്‍ലാലിന്റെ സൈറ്റ് ഹാക്ക് ചെയ്തു. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് സൈറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന് ബോധ്യപ്പെടുത്താനായിരുന്നു തങ്ങള്‍ ഇത് ചെയ്തതെന്ന് ഇവര്‍ പറയുന്നു. പലപ്പോഴും സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാലും നടപടികള്‍ ഉണ്ടാകാറില്ലെന്നും ഇവര്‍ പറയുന്നു.