സിംലയില്‍ ലാലേട്ടന്റെ പുലിമുരുകന്‍ ആഘോഷം; ഫോട്ടോകള്‍ കാണാം
പുലിമുരുകന്‍ എല്ലാ അര്‍ത്ഥത്തിലും മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമ എന്ന പേരു നേടി തിയറ്ററുകളില്‍ ആവേശമാകുമ്പോള്‍ മോഹന്‍ലാല്‍ സിംലയിലാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ ഗാന ചിത്രീകരണത്തിനായി സിംലയില്‍ എത്തിയ ലാല്‍ പുലിമുരുകന്‍ റിലീസിനു മുമ്പ് തിരിച്ചെത്താം എന്നാണ് കരുതിയിരുന്നത്. അത് സാധിക്കാതിരുന്നതിനാല്‍ സിംലയിലെ സെറ്റില്‍ വെച്ചുതന്നെ വിജയാഘോഷം സംഘടിപ്പിക്കുകയായിരുന്നു.