പുലി മുരുകന്‍ പ്രേക്ഷക പ്രതികരണം ഇങ്ങനെ; നിങ്ങള്‍ക്കും റേറ്റ്‌ചെയ്യാം
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബജറ്റും റിലീസുമായി മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയറ്ററുകളിലെത്തി. ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. കേരളത്തിലെ 160 കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയത്. കേരളത്തിനു പുറത്തെ 165 സെന്ററുകളില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.