മമ്മൂട്ടിയെ പരിഹസിക്കുന്ന പോസ്റ്റ് സര്‍ക്കാസമെന്ന് പ്രതാപ് പോത്തന്‍

മമ്മൂട്ടിയെ പരിഹസിക്കുന്ന പോസ്റ്റ് സര്‍ക്കാസമെന്ന് പ്രതാപ് പോത്തന്‍

0

ഇന്നലെ രാത്രിയാണ് ഫേസ്ബുക്കില്‍ വിചിത്രമായൊരു പോസ്റ്റുമായി പ്രതാപ് പോത്തന്‍ എത്തിയത്. ഇംഗ്ലീഷില്‍ തയാറാക്കിയ പോസ്റ്റിന്റെ മലയാളം ഏതാണ്ട് ഇങ്ങനെയാണ്. ‘
താന്‍ കണ്ടതില്‍ മമ്മൂട്ടിയാണ് ലോകത്തെ മികച്ച നടന്‍. അദ്ദേഹത്തിന്റെ മകനാണ് രണ്ടാമത്തെ മികച്ച നടന്‍. ഇത് ഞാന്‍ എപ്പോഴും കേള്‍ക്കുന്നതാണ്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡി നീറോ, ജാക്ക് നിക്കോള്‍സന്‍ എന്നിവരും ഇത് തന്നെയാണ് പറയുന്നത്.
മമ്മൂട്ടി മഹാനായ നടന്‍ മാത്രമല്ല. തറവാടിത്തവും സമ്പത്തും ഉള്ളയാളും കൂടിയാണ്. ഇതിലും കൂടുതല്‍ ഒരാള്‍ക്ക് മറ്റെന്താണ് വേണ്ടത്. ജയ് ഹോ മമ്മൂട്ടി. നിങ്ങളാണ് മഹാന്‍. എല്ലാവരും ആഗ്രഹിക്കുന്നത് നിങ്ങളെ പോലെ ആകാനാണ്. കാറും നിറയെ പണവും ഉള്ള താങ്കള്‍ കേരളത്തില്‍ മറ്റ് ആരേക്കാളും മികച്ചു നില്‍ക്കുന്നു. എല്ലാത്തിനെയും കുറിച്ചുള്ള താങ്കളുടെ അറിവ് അടുത്ത മുഖ്യമന്ത്രി ആകാന്‍ സഹായിക്കുന്നതാണ്.’

എന്തുകൊണ്ടാണ് മമ്മൂട്ടിയെ പരിഹസിക്കുന്ന ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് പ്രതാപ് പോത്തന്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രം നടക്കാതെ വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരാധകര്‍ പറയുന്നു. അഞ്ജലി മേനോന്റെ തിരക്കഥയ്ക്ക് നിലവാരമില്ലെന്നു പറഞ്ഞാണ് പ്രതാപ് പോത്തന്‍ ചത്രം ഉപേക്ഷിച്ചത്. എന്നാല്‍ അഞ്ജലി വീണ്ടുമൊരു ദുല്‍ഖര്‍ ചിത്രത്തിന് ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനാകാഞ്ഞത് നഷ്ടമാണെന്നും ദുല്‍ഖറുമായുള്ള പ്രവര്‍ത്തനത്തിന് കാത്തിരിക്കുകയാണെന്നും മുടങ്ങിപ്പോയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനു ശേഷം പ്രതാപ് പോത്തന്‍ പറഞ്ഞിരുന്നു.
എന്തായാലും തന്റെ വിവാദ പോസ്റ്റ് ആക്ഷേപ ഹാസ്യ രൂപത്തിലുള്ള ഒരു തമാശയായി കണ്ടാല്‍ മതിയെന്ന വിശദീകരണവുമായി ഇന്ന് മറ്റൊരു പോസ്റ്റ് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് തനിക്ക് സംശയമില്ലെന്നും ഒരു കമന്റിന് മറുപടിയായി പ്രതാപ് പോത്തന്‍ പറയുന്നു.

loading...

SIMILAR ARTICLES

പവന്‍ കല്യാണ്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

0

ദുബായ് ഗ്ലോബല്‍ വില്ലെജില്‍ നിന്നും നിവിന്റെ  കിടിലന്‍ സെല്‍ഫി വീഡിയോ

0

NO COMMENTS

Leave a Reply