ജോപ്പന്റെ സ്റ്റേ കോടതി നീക്കി; മുരുകനൊപ്പം അച്ചായനും നാളെ എത്തും
തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ്ിനെതിരേ കെഎല്‍എം ഗ്രൂപ്പ് നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ കോടതി തള്ളി. നേരത്തേ ചിത്രത്തിന്റെ റിലീസിംഗിന് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേയും കോടതി നീക്കി. ഇതോടെ മുന്‍നിശ്ചയ പ്രകാരം ചിത്രം നാളെ തന്നെ തിയറ്ററുകളിലെത്തുമെന്ന് വ്യക്തമായി. സിനിമയുടെ പകര്‍പ്പവകാശം തനിക്ക് കൈമാറിയിട്ടുണ്ടെന്നു കാണിച്ചാണ് കെഎല്‍എം എംഡി ഷിബു തെക്കുംപുറം കേസ് നല്‍കിയത്. എന്നാല്‍ ചിത്രത്തിന്റെ നിയമപരമായ എല്ലാ അവകാശവും തനിക്കാണെന്ന നിര്‍മാതാവ് നൗഷാദ് ആലത്തൂരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.