പ്രണവിന്റെ തമിഴ് ചിത്രത്തിന് ധനുഷിന്റെ തിരക്കഥ; സംവിധാനം സൗന്ദര്യ
പ്രണവ് മോഹന്‍ലാല്‍ മലയാളത്തില്‍ ജീത്തു ജോസഫിന്റെ ചിത്രത്തിലൂടെ അരങ്ങേറും എന്ന വാര്‍ത്തയ്ക്കു പിന്നാലെ ഇതാ പ്രണവിന്റെ തമിഴിലെ അരങ്ങേറ്റ വാര്‍ത്തയും പുറത്തുവരുന്നു. സൗന്ദര്യ രജനീകാന്ത് ഒരു ചിത്രത്തിനായി പ്രണവിനെ സമീപിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. നിലാവുക്ക് എന്‍ മേല്‍ എന്നടി കോപം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനായി സൗന്ദര്യയുടെ സഹോദരീ ഭര്‍ത്താവും അഭിനേതാവുമായ ധനുഷ് തിരക്കഥ എഴുതുന്നു എന്നാണ് കോടമ്പാക്കത്തെ പുതിയ വിവരം. നിര്‍മാണം കലൈപുള്ളി എസ് താണു ആണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.